മുളങ്കുന്നത്തുകാവ്: മഹാനവമി ദിവസം ഓപറേഷന്‍ തിയറ്റര്‍ അടച്ചിടാനുള്ള മെഡിക്കല്‍ കോളജ്് സൂപ്രണ്ടിന്‍െറ സര്‍ക്കുലര്‍ വിവാദത്തില്‍. വ്യാഴാഴ്ച അടിയന്തര ശസ്ത്രക്രിയകളല്ലാതെ സാധാരണ ശസ്ത്രക്രിയകളൊന്നും നടക്കില്ളെന്ന് സര്‍ക്കുലറില്‍ പറയുന്നു. മഹാനവമി ദിനത്തില്‍ ആശുപത്രിയിലെ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ പൂജക്ക് വെക്കുന്നതിനാലാണ് തിയറ്റര്‍ അടച്ചിടുന്നതെന്ന് പറയപ്പെടുന്നു. സര്‍ക്കുലര്‍ പ്രകാരം മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്ക് വ്യാഴാഴ്ച ശസ്ത്രക്രിയ മുടങ്ങും. വ്യാഴാഴ്ച മഹാനവമി പ്രമാണിച്ച് ശസ്ത്രക്രിയ നടക്കില്ളെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഫലത്തില്‍ തിങ്കളാഴ്ച വരെ ശസ്ത്രക്രിയകള്‍ മുടങ്ങുമെന്നാണ് സൂചന. വെള്ളിയാഴ്ചയും ശനിയാഴ്ചയും തിയറ്ററിലെ എയര്‍ കണ്ടീഷന്‍ തകരാര്‍ പരിഹരിക്കുന്ന പണികള്‍ നടക്കുകയാണ്. ഞായറാഴ്ച ഡോക്ടര്‍മാരില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ നടക്കില്ല. മാസങ്ങളോളം കാത്തിരുന്നാണ് രോഗികള്‍ക്ക് ശസ്ത്രക്രിയക്ക് ദിവസം അനുവദിച്ച് കിട്ടുന്നത്. മൂന്നു മാസത്തിലധികമായി കാത്തിരിക്കുന്നവര്‍ക്ക് വ്യാഴാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇത്തരം ഉത്തരവുകള്‍ സര്‍ക്കാര്‍ ആശുപത്രികളെ മാത്രം ആശ്രയിക്കുന്ന നിര്‍ധന രോഗികള്‍ക്ക് തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.