വാടാനപ്പള്ളി: വാടാനപ്പിള്ളി പഞ്ചായത്ത് വാര്‍ഡില്‍ എസ്.എന്‍.ഡി.പി -ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരായി സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം. എസ്.എന്‍.ഡി.പി നാട്ടിക യൂനിയന്‍ കൗണ്‍സിലര്‍ കൂടിയായ കോണ്‍ഗ്രസ് വാടാനപ്പള്ളി മണ്ഡലം പ്രസിഡന്‍റ് കെ.എസ്. ദീപന്‍ താമസിക്കുന്ന വാര്‍ഡാണിത്. കോണ്‍ഗ്രസ് ആദ്യം ശാന്ത ആന്‍റണിയെ നിര്‍ത്തിയെങ്കിലും ഒടുവില്‍ ചില നേതാക്കളുടെ സമ്മര്‍ദത്തില്‍ പത്രിക പിന്‍വലിപ്പിക്കുകയായിരുന്നു. ഇതിന് പിന്നില്‍ മണ്ഡലം പ്രസിഡന്‍റിന്‍െറ സ്വാധീനമുണ്ടെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. ആകെ 18 വാര്‍ഡില്‍ 17ലും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍ ബി.ജെ.പിക്ക് സ്വാധീനമുള്ള നാലാം വാര്‍ഡില്‍ കോണ്‍ഗ്രസ് ആരെയും നിര്‍ത്തിയില്ല. കഴിഞ്ഞ തവണ ഇവിടെ ബി.ജെ.പിയാണ് ജയിച്ചത്. ഇത്തവണ എസ്.എന്‍.ഡി.പി ബി.ജെ.പിയെ പിന്തുണക്കുന്നുണ്ട്. എസ്.എന്‍.ഡി.പി നേതാവ് കോണ്‍ഗ്രസ് ഭാരവാഹിയുമായ ജയശങ്കര്‍ പെരുമ്പായിലും പഞ്ചായത്ത് പ്രസിഡന്‍റ് ഗില്‍സ തിലകനും കോണ്‍ഗ്രസ് നേതാവ് ജിജു വൈക്കാട്ടിലും നാലാം വാര്‍ഡില്‍ താമസക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.