കയ്പമംഗലം: തീരദേശത്തെ പള്ളികളും മദ്റസകളും കേന്ദ്രീകരിച്ച് വെള്ളിയാഴ്ചകളില്‍ പതിവായി മോഷണം നടത്തിയ രണ്ടുപേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ഈമാസം ഒമ്പതിന് കാക്കാത്തിരുത്തി ബദര്‍ പള്ളി ഖതീബിന്‍െറ മുറി കുത്തിത്തുറന്ന് ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, പണം എന്നിവ മോഷ്ടിച്ച കേസിലെ പ്രതികളായ ചളിങ്ങാട് കല്ലിപ്പറമ്പത്ത് അഫ്സല്‍ (19) സഹായിയായ മറ്റൊരു വിദ്യാര്‍ഥിയുമാണ് പിടിയിലായത്. ഇവരുടെ മോഷണ രീതിയെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ-സംഭവ ദിവസം ജുമുഅ നിസ്കാര സമയത്ത് പള്ളിക്ക് മുന്നിലത്തെിയ അഫ്സലും കൂട്ടാളിയും, വടക്ക് ഭാഗത്തെ മദ്റസ കെട്ടിടത്തിലെ മുറിയില്‍ നിന്നും ഖതീബ് പുറത്തിറങ്ങുന്നത് കാത്തുനിന്നു. നിസ്കാരം ആരംഭിച്ചതോടെ മദ്റസയുടെ അകത്തേക്ക് കടന്നു. നേരത്തെ ഈ ഭാഗം നിരീക്ഷണം നടത്തിയതു പ്രകാരം ഒന്നാം നിലയിലെ ഗോവണിപ്പടിയില്‍ സഹായിയെ നിര്‍ത്തി അഫ്സല്‍ നേരെ മൂന്നാം നിലയിലെ മുറിക്ക് മുന്നിലത്തെി. കമ്പി കൊണ്ട് വാതില്‍ പൊളിച്ച് അകത്തു കടന്ന ശേഷം മേശപ്പുറത്തെ ലാപ്ടോപ്, മൊബൈല്‍ഫോണ്‍, മേശവലിപ്പില്‍ 4000 രൂപ എന്നിവ കൈക്കലാക്കി. തുടര്‍ന്ന്, മൂന്നുപീടികയില്‍ നിന്ന് കാര്‍ വാടകക്കെടുത്ത് എറണാകുളത്തത്തെി പണമിടപാട് സ്ഥാപനത്തില്‍ ലാപ്ടോപ്പും മൊബൈലുകളും വില്‍പന നടത്തി. മൂന്ന് മൊബൈലുകളില്‍ ഒരെണ്ണവും ലാപ്ടോപ്പും പോലീസ് വീണ്ടെടുത്തു. വെള്ളിയാഴ്ച മോഷണങ്ങളില്‍ പ്രതികള്‍ തീരെ പിടിക്കപ്പെടാത്തത്തും മുമ്പ് നടത്തിയ മോഷണത്തില്‍ ശിക്ഷിക്കപ്പെടാത്തതും മോഷണത്തിന് കൂടുതല്‍ പ്രേരകമായി. നേരത്തെ നടന്ന മോഷണങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടത് കാക്കാത്തിരുത്തിയിലായിരുന്നു. പഠനാവശ്യാര്‍ഥം എറണാകുളം ഞാറക്കലില്‍ താമസിക്കുന്ന അഫ്സല്‍ ഇടക്കിടെ സ്വദേശമായ ചളിങ്ങാട് വന്നു പോകാറുണ്ട്. രണ്ടുവര്‍ഷം മുമ്പെ അന്തിക്കാട് സ്റ്റേഷന്‍ പരിധിയില്‍ മൊബൈല്‍ മോഷണം നടത്തിയ കേസില്‍ പൊലീസ് പിടികൂടി വിട്ടയച്ച പ്രതിയാണ് അഫ്സല്‍. ഇയാളെക്കുറിച്ച് നേരത്തെ പല കേസുകളില്‍ പിടിയിലായ കുട്ടിക്കള്ളന്മാരില്‍ നിന്നാണ് പൊലീസ് അറിഞ്ഞത്. സംഭവ ദിവസം അഫ്സല്‍ ചളിങ്ങാട് -കാക്കാത്തിരുത്തി ഭാഗത്ത് ഉണ്ടായിരുന്നെന്നും വിലകൂടിയ ബൈക്കും മൊബൈല്‍ ഫോണും വസ്ത്രങ്ങളും ഉപയോഗിച്ച് അടിച്ചുപിളിച്ചു നടക്കുന്നയാളാണെന്നും അറിഞ്ഞതോടെ പൊലീസ് ഇയാളെ നിരീക്ഷിക്കുകയായിരുന്നു. രണ്ടുദിവസം മുമ്പ് ചളിങ്ങാട് ബന്ധുവിന്‍െറ കല്യാണത്തിന് അഫ്സല്‍ എത്തുമെന്നറിഞ്ഞ് നിരീക്ഷണം നടത്തുകയും അഫ്സല്‍ എത്തിയതോടെ പിടികൂടുകയുമായിരുന്നു. എറണാകുളത്ത് കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍, പണം തുടങ്ങിയവ മോഷ്ടിച്ചാണ് ആഡംബര ജീവിതത്തിന് പണം കണ്ടത്തെുന്നത്. കൊടുങ്ങല്ലൂര്‍ സി.ഐ സലീഷിന്‍െറ നേതൃത്വത്തില്‍ മതിലകം എസ്.ഐ എം.കെ. ഷാജി, സീനിയര്‍ സി.പി.ഒമാരായ മുഹമ്മദ് റാഫി, കെ.എം. മുഹമ്മദ് അഷ്റഫ്, എം.കെ. ഗോപി, സി.പി.ഒ ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.