വിദ്യാര്‍ഥി സമരം: മെറ്റ്സ് എന്‍ജി. കോളജിന് അവധി പ്രഖ്യാപിച്ചു

മാള: വിദ്യാര്‍ഥി സമരം നടക്കുന്ന മെറ്റ്സ്് എന്‍ജിനീയറിങ് കോളജിന് മാനേജ്മെന്‍റ് അവധി പ്രഖ്യാപിച്ചു. 20 മുതല്‍ അഞ്ചു ദിവസം അവധി നല്‍കിയിട്ടുണ്ടെന്നും ഹോസ്റ്റലിലുള്ള കുട്ടികളെ വീടുകളിലേക്ക് അയച്ചതായും മാനേജ്മെന്‍റ് അറിയിച്ചു.വിനോദയാത്രക്ക് പോയ വിദ്യാര്‍ഥികളില്‍ ചിലര്‍ ലഹരി ഉപയോഗിച്ചതായി കണ്ടത്തെിയതാണ് കോളജിലെ പ്രശ്നങ്ങള്‍ക്ക് തുടക്കംകുറിച്ചതെന്ന് മാനേജ്മെന്‍റ് വിശദീകരിച്ചു. ഇതു സംബന്ധിച്ച് നാലുപേരെ പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തു. ഇവരുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാല്‍, ചില ബാഹ്യശക്തികള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് മാനേജ്മെന്‍റ് പറയുന്നു. പൊലീസിന്‍െറ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച ഒത്തുതീര്‍പ്പായതാണ്. വിദ്യാര്‍ഥി പ്രതിനിധികളും ഇത് സമ്മതിച്ചതാണ്. എന്നാല്‍ വീണ്ടും ഇവര്‍ സമരംചെയ്യുകയാണ്. പ്രിന്‍സിപ്പലിനെ നീക്കണമെന്നത് ചിലരുടെ നിക്ഷിപ്തതാല്‍പര്യമാണ്. സമരത്തിന്‍െറ പേരില്‍ കോളജ് ഉപകരണങ്ങള്‍ കേടുവരുത്തിയതായും ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായും മാനേജ്മെന്‍റ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.