ചിമ്മിനിയില്‍ ജലയാത്രക്കിനി മുള ചങ്ങാടങ്ങള്‍

ആമ്പല്ലൂര്‍: ചിമ്മിനിയിലത്തെുന്ന സന്ദര്‍ശകര്‍ക്ക് ജലയാത്രക്കായി മുള ചങ്ങാടങ്ങളൊരുങ്ങുന്നു. വനം വകുപ്പിന്‍െറ സഹകരണത്തോടെ ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റിയാണ് മുളകൊണ്ടുള്ള രണ്ട് ചങ്ങാടങ്ങള്‍ നീറ്റിലിറക്കുന്നത്. പറമ്പിക്കുളം കടവ് ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റിയിലെ പണിക്കാര്‍ നിര്‍മിച്ച മുളചങ്ങാടങ്ങള്‍ വ്യാഴാഴ്ച ഡാമിന്‍െറ ജലസംഭരണിയിലിറക്കും. നേരത്തെ മുളചങ്ങാടങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവ നശിച്ചുപോയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.