ചട്ടലംഘനം: പ്രസിനെതിരെ നടപടി

തൃശൂര്‍: അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡില്‍ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ഥിക്ക് വേണ്ടി പുറത്തിറക്കിയ പോസ്റ്ററില്‍ പേരും വിലാസവും അച്ചടിക്കാത്തതിന് പ്രസിനെതിരെ നടപടി. പ്രസുടമക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ എ.ഡി.എം സി.കെ. അനന്തകൃഷ്ണന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന പെരുമാറ്റച്ചട്ടം സംബന്ധിച്ച സമിതിയുടെ യോഗം പൊലീസിനോട് നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് നേരത്തെ ലഭിച്ച പരാതിയില്‍ എ.ഡി.എം വരണാധികാരിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വരണാധികാരിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. പരാതിയില്‍ പറയുന്ന സ്ഥാനാര്‍ഥി പിന്നീട് പത്രിക പിന്‍വലിച്ചിരുന്നു. ആകെ 14 പരാതികളാണ് സമിതിക്ക് ഇതുവരെ ലഭിച്ചത്. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ ബി.ജെ.പിക്കെതിരെ എതിരാളികള്‍ അപകീര്‍ത്തികരമായി പോസ്റ്റര്‍ പ്രചാരണം നടത്തുന്നുവെന്ന പരാതിയില്‍ ജില്ലാ പൊലീസ് മേധാവി (റൂറല്‍)യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.തിരൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍ ലഭവിഹിതം വിതരണം ചെയ്തത് സംബന്ധിച്ച പരാതിയില്‍ കോലഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി. യോഗത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എ. രാജപ്രദീപ്, അസി. പൊലീസ് കമീഷണര്‍ ഷാഹുല്‍ ഹമീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി.സി. സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.