തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പഴത്തോട്ടമൊരുങ്ങുന്നു. റമ്പൂട്ടാന്‍, മാംഗോസ്റ്റിന്‍, ഫാഷന്‍ ഫ്രൂട്ട്, സ്റ്റാര്‍ ആപ്പിള്‍, ആത്ത, ഞാവല്‍, മാവ്, പ്ളാവ്, പേര, ചാമ്പ എന്നിവയുടെ തൈകളാണ് ജയില്‍ വളപ്പില്‍ നടുന്നത്. നെല്ലി, അമ്പഴം, താണി, ബദാം, കുടംപുളി, നോനി, ആര്യവേപ്പ്, ഉങ്ങ്, കൂവളം, കണിക്കൊന്ന, പനകപയ്യാനി, പതിമുഖം, ലക്ഷ്മി തരു തുടങ്ങിയവയും ജയില്‍ വളപ്പില്‍ കൃഷിചെയ്യുന്നുണ്ട്. സൂപ്രണ്ട് ബാബുരാജിന്‍െറ നേതൃത്വത്തിലാണ് എച്ച്.ഡി.എഫ്.സി ബാങ്കിന്‍െറ സഹകരണത്തോടെ ജയിലില്‍ ‘ഹരിതപദ്ധതി’ നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ജയിലില്‍ പഴത്തോട്ടം ഒരുങ്ങുന്നത്. ഒരു വര്‍ഷത്തിനകം വിളവെടുക്കാമെന്നാണ് പ്രതീക്ഷ. വിളവെടുപ്പിന് ശേഷം ജയില്‍ കൗണ്ടറുകള്‍ വഴി പൊതുജനങ്ങള്‍ക്ക് പഴങ്ങള്‍ ലഭ്യമാക്കും. അടുത്ത ദിവസം നൂറ് ‘റെഡ് ലേഡി’ പപ്പായയും നടുമെന്ന് അധികൃതര്‍ അറിയിച്ചു. ഡി.ഐ.ജി കെ. രാധാകൃഷ്ണന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എച്ച്.ഡി.എഫ്.സി ക്ളസ്റ്റര്‍ ഹെഡ് പ്രേമ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എച്ച്.ഡി.എഫ്.സി വിയ്യൂര്‍ ബ്രാഞ്ച് മാനേജര്‍ മിനി, ജില്ലാ ജയില്‍ സൂപ്രണ്ട് റോമിയോ ജോണ്‍, സബ് ജയില്‍ സൂപ്രണ്ട് തോമസ്, അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം.വി. തോമസ്, ജയില്‍ വെല്‍ഫെയല്‍ ഓഫിസര്‍ സന്തോഷ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വിജയന്‍ എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ബാബുരാജ് സ്വാഗതവും എച്ച്.ഡി.എഫ്.സി ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ അജിതന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.