ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോത്സവം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് നടരാജ മണ്ഡപത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അസി.കമീഷണര്‍ എം.കെ. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. പി.കെ.കെ. രാജ അധ്യക്ഷത വഹിക്കും. നഗരസഭ സെക്രട്ടറി രഘുരാമന്‍, മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്കാരം കലാമണ്ഡലം ബാലസുബ്രഹ്മണ്യന് സമ്മാനിക്കും. തുടര്‍ന്ന് മഞ്ഞപ്ര മോഹനനും സംഘവും അവതിരിപ്പിക്കുന്ന ഭജനസന്ധ്യ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 6.30 മുതല്‍ സരസ്വതി വന്ദനം, എട്ടു മുതല്‍ 12വരെ സംഗീതാര്‍ച്ചന. ദിവസവും വൈകീട്ട് 6.30മുതല്‍ വിവിധ കലാപരിപാടികള്‍. 14ന് കലാമണ്ഡലം ഈശ്വരനുണ്ണിയും സംഘവും അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, 15ന് ലത ആനന്ദിന്‍െറ വീണക്കച്ചേരി, 16ന് എന്‍.പി. രാമദാസും സംഘവും അവതരിപ്പിക്കുന്ന സോപാന സംഗീതക്കച്ചേരി, 17ന് കോങ്ങാട് അച്യുത പിഷാരടിയുടെ ഓട്ടന്തുള്ളല്‍, 18ന് ഗുരുവായൂര്‍ യദുകുലം നാട്യ ഗൃഹം അവതരിപ്പിക്കുന്ന ദശാവതാരം നാട്യാഞ്ജലി, 19ന് പുല്ലാങ്കുഴല്‍ ഗാനമഞ്ജരി, 20ന് ഉപാസന ഗുരുവായൂരിന്‍െറ രാമകഥാമൃതം നൃത്തശില്‍പ്പം. 21ന് കലാമണ്ഡലം സംഗീത പ്രസാദും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, 22ന് ഗുരുവായൂര്‍ ആര്‍. വെങ്കിടേശ്വരന്‍െറ സംഗീതക്കച്ചേരി, 23ന് കലാമണ്ഡലം ബാലസുബ്രഹ്മണ്യനും സംഘവും അവതരിപ്പിക്കുന്ന കിരാതം കഥകളി. 23ന് നൃത്തസംഗീതോത്സവം സമാപിക്കും. നവരാത്രിയുടെ ഭാഗമായി 13മുതല്‍ ദിവസവും സരസ്വതീ മണ്ഡപത്തില്‍ രാവിലെ ആറിന് ഉഷപൂജ, വെണ്ണജപം എന്നിവയുണ്ടാവും. വൈകീട്ട് ഗ്രന്ഥം പൂജക്ക് സ്വീകരിക്കും. 22ന് മഹാനവമി ദിവസം പുലര്‍ച്ചെ അഞ്ചു മുതല്‍ തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്‍െറ മുഖ്യ കാര്‍മികത്വത്തില്‍ വേദസാര ലളിതാ സഹസ്രനാമ ലക്ഷാര്‍ച്ചന നടക്കും. രാവിലെ എട്ടുമുതല്‍ എഴുത്തിനിരുത്തല്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.