കൊടുങ്ങല്ലൂര്‍: മത്തേലയിലെ പാചകവാതക കയറ്റിയിറക്ക് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സംഘടനകള്‍ ജനകീയ സമരത്തിലേക്ക് നീങ്ങുന്നു. കയറ്റിയിറക്ക് പ്രതിസന്ധി പരിഹരിച്ച് ഉപഭോക്താക്കള്‍ക്ക് പാചകവാതകം എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്‍സ്യൂമര്‍ റൈറ്റ്സ് സൊസൈറ്റി കേരള, കൊടുങ്ങല്ലൂര്‍ ബൈപാസ് ആക്ഷന്‍ കൗണ്‍സില്‍, അപ്ളിക്കന്‍റ്സ് ആന്‍ഡ് കണ്‍സ്യൂമേഴ്സ് ഫോറം തുടങ്ങിയ സംഘടനകള്‍ രംഗത്തത്തെി. നടപടി സ്വീകരിച്ചില്ളെങ്കില്‍ ജനകീയ സമരമുഖം തുറക്കാനും സംഘടനകള്‍ തീരുമാനിച്ചു. മത്തേലയില്‍ പുതുതായി ആരംഭിച്ച ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ വിതരണകേന്ദ്രമായ ഗ്രീന്‍ ഫ്ളെയിം സര്‍വിസസിലേക്ക് എത്തിച്ച ആദ്യ ലോഡ് പാചകവാതക സിലിണ്ടറാണ് കൂലിത്തര്‍ക്കംമൂലം ലോറിയില്‍ നിന്ന് ഇറക്കാന്‍ കഴിയാതെ വന്നതാണ് പുതിയ പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്. കൂലി സംബന്ധിച്ച് കരാറുകാരനും കയറ്റിയിറക്ക് തൊഴിലാളികളും തമ്മിലുണ്ടായ തര്‍ക്കമാണ് പ്രധാനകാരണം. കഴിഞ്ഞ 29ന് വന്ന സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ കഴിയാതെ ഇപ്പോഴും ലോറിയില്‍ തന്നെ കിടക്കുന്നതിനാല്‍ പുതിയ ഏജന്‍സിയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന ഏജന്‍സി ഉപഭോക്താക്കള്‍ക്ക് ദുരിതമായി മാറിയതോടെയാണ് കൊടുങ്ങല്ലൂരില്‍ മറ്റൊരു ഏജന്‍സി പ്രവര്‍ത്തനം തുടങ്ങിയത്. മത്തേല, എറിയാട്, അഴീക്കോട് മേഖലയില്‍ പാചകവാതക വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. സിലിണ്ടറുകള്‍ ലോറിയില്‍ നിന്ന് ഇറക്കേണ്ട ചുമതല കരാര്‍ ഏറ്റെടുത്തിരിക്കുന്നത് എല്‍.പി.ജി ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനാണ്. 306 സിലിണ്ടര്‍ കയറ്റിയ ഗ്യാസ് ലോഡ് ഇറക്കാന്‍ 1,031 രൂപയാണ് ജില്ലാ ലേബര്‍ ഓഫിസര്‍ അംഗീകരിച്ചിരിക്കുന്ന അംഗീകൃത കൂലി. എന്നാല്‍, 600 രൂപ മാത്രമേ കൊടുക്കാന്‍ കഴിയുകയുള്ളൂവെന്ന് കരാറുകാര്‍ വാശിപിടിച്ചു. 900 രൂപക്ക് ഇറക്കാന്‍ ജില്ലാ ലേബര്‍ ഓഫിസ് ഉത്തരവിട്ടെങ്കിലും ഇരുകൂട്ടരും ഗൗനിച്ചില്ല. അല്ളെങ്കില്‍ കരാറുകാര്‍ സ്വന്തം നിലയില്‍ സിലിണ്ടര്‍ ഇറക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല. ഐ.ഒ.സിയുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടിയും ഉണ്ടായില്ല. ഇതോടെ, നീക്കം പുതിയ ഏജന്‍സിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണോയെന്ന സംശയമുയര്‍ന്നു. ഇതിനിടെ റോഡരികില്‍ പാര്‍ക്ക് ചെയ്ത പാചകവാതക സിലിണ്ടര്‍ നിറച്ച ലോറി കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിലെടുത്തു. പ്രശ്നം സങ്കീര്‍ണതയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് പരിഹാര നടപടികള്‍ ആവശ്യപ്പെട്ട് സംഘടനകള്‍ രംഗത്തത്തെിയത്. കണ്‍സ്യൂമര്‍ റൈറ്റ്സ് സൊസൈറ്റി കേരള, കൊടുങ്ങല്ലൂര്‍ ബൈപാസ് ആക്ഷന്‍ കൗണ്‍സില്‍ സംയുക്ത യോഗത്തില്‍ സൊസൈറ്റി പ്രസിഡന്‍റ് സി.എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ഐ. ഷാജഹാന്‍, ഒ.എ. ഗോപാലകൃഷ്ണന്‍, പി.ജെ. ജോണ്‍, ബൈപാസ് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സുകുമാരന്‍ തണ്ടാശേരി, കണ്‍വീനര്‍ ഉണ്ണി പിക്കോസോ, ട്രഷറര്‍ സുനില്‍, പീതാംബരന്‍, രവീന്ദ്രന്‍ നടുമുറി, ഹമീദ്, ബഷീര്‍, രാജു, കെ.എം. ഷിമോദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.