ഒരുവട്ടംകൂടി അവര്‍ ആ തിരുമുറ്റത്ത് ഒത്തുചേരുന്നു

മതിലകം: ഒരുനൂറ്റാണ്ട് പിന്നിട്ട സ്കൂളിന്‍െറ തിരുമുറ്റത്ത് അവര്‍ വീണ്ടു ഒത്തുകൂടും. പഴയ ക്ളാസ് മുറികളില്‍ പങ്കുവെച്ച സൗഹൃദവും ഓര്‍മകളും പുതുക്കാന്‍. ബുധനാഴ്ച നടക്കുന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തിന് മതിലകം സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് വേദിയൊരുങ്ങുന്നു. പൂര്‍വ വിദ്യാര്‍ഥി സംഘടനയായ കോസ്മോസിന്‍െറ നേതൃത്വത്തിലാണ് സംഗമം. സ്കൂളിലെ ഏറ്റവും പഴയ കെട്ടിടത്തില്‍ പഴയകാല, അധ്യാപകരും വിദ്യാര്‍ഥികളും ഒത്തുചേരും. സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും, പൂര്‍വ അധ്യാപകനുമായ ആന്‍േറാ വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഹംസ വൈപ്പിപ്പാടത്ത് അധ്യക്ഷത വഹിക്കും. കേസ്മോസ് പ്രസിഡന്‍റ് ആസ്പിന്‍ അഷ്റഫിന്‍െറ അധ്യക്ഷതയില്‍ നടക്കുന്ന സേമ്മളനം അഡ്വ. വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡോ. സെബാസ്റ്റ്യന്‍ പോളും, ആലങ്കോട് ലീലാകൃഷ്ണനും പ്രഭാഷണം നടത്തും. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് കുന്നത്തൂര്‍ ആദരിക്കും. ആദ്യ എസ്.എസ്.എല്‍.സി ബാച്ചുകാരെ പൂര്‍വ അധ്യാപകര്‍ ആദരിക്കും. ആദ്യ എസ്.എസ്.എല്‍.സി ബാച്ചിലെ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥിയെ ഗ്രാമപഞ്ചായത്ത് വിജയലക്ഷ്മി ബാലകൃഷ്ണനും, ജനപ്രതിനിധികളായ പൂര്‍വ വിദ്യാര്‍ഥികളെ സെബാസ്റ്റ്യന്‍ പോളും, വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച പൂര്‍വ വിദ്യാര്‍ഥികളെ അഡ്വ. വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എയും ആദരിക്കും. പൂര്‍വ വിദ്യാര്‍ഥിയും സംവിധായകനുമായ കമലിനെ വി. രാമചന്ദ്രന്‍ മാസ്റ്ററും, കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികളെ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പുഷ്പ ശ്രീനിവാസനും ആദരിക്കും. പൂര്‍വ വിദ്യാര്‍ഥികളുടെ പുസ്തക പ്രകാശനവും പ്രദര്‍ശനവും ഉണ്ടാകും. ഡോ. മുസ്തഫ കമാലിന്‍െറ ‘കിളിമരച്ചില്ല’ എന്ന കഥാസമാഹാരം കമല്‍ പ്രകാശനം ചെയ്യും. പ്രമുഖരും പ്രശസ്തരുമായ പൂര്‍വ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കലാപരിപാടികളും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.