കൊടുങ്ങല്ലൂര്‍: പാട്ടുപാടി ഉറക്കാന്‍ മാത്രമല്ല ഉണര്‍ത്താനും പൊരുതാനും പട്ടിണിമാറ്റാനും പാട്ടുകൊണ്ട് കഴിയുമെന്ന സന്ദേശവുമായി പുല്ലൂറ്റ് ടി.ഡി.പി സ്കൂള്‍ സംഘടിപ്പിച്ച എം.എസ്. ബാബു രാജ് അനുസ്മരണം വേറിട്ടതായി. ആറാം ക്ളാസ് മലയാളം പാഠപുസ്തകത്തിലെ പാട്ടിന്‍െറ പാലാഴി എന്ന അധ്യായത്തെ ആസ്പദമാക്കിയായിരുന്നു അനുസ്മരണം. പട്ടിണികൊണ്ട് ഒട്ടിയ വയറില്‍ താളമിട്ട് തെരുവുകളെ പാട്ടിന്‍െറ പാലാഴിയാക്കിയ വേലായുധനും ബാബുരാജിന്‍െറ ഓര്‍മകള്‍ക്ക് പാട്ടുകൊണ്ട് ആദരമേകി. സംഗീത സംവിധായകന്‍ എം.എസ്. ബാബുരാജ് വയറ്റില്‍ കൊട്ടിപ്പാടി ജീവിതം നയിച്ച അനാഥബാലനായിരുന്നു. കുഞ്ഞുമുഹമ്മദ് എന്ന പൊലീസുകാരനാണ് ബാബുരാജിനെ സംരക്ഷിച്ചത്. ഈ അനുഭവത്തിന്‍െറ പശ്ചാത്തലത്തിലാണ് തെരുവ് ഗായകന്‍ വേലായുധനെ വിദ്യാര്‍ഥികള്‍ ചടങ്ങില്‍ ആദരിച്ചത്. ബാബുരാജിന്‍െറ ചിത്രം പാട്ടുപാടി വരച്ച് ഏങ്ങണ്ടിയൂര്‍ കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. താജ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സി.കെ. രാമനാഥന്‍, എം.എ. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.