ചാവക്കാട്ട് എല്‍.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

ചാവക്കാട്: നഗരസഭയില്‍ ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തല വികസനം എന്നിവക്ക് ഊന്നല്‍ നല്‍കി എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ഉറവിടങ്ങളില്‍ തന്നെമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള മാലിന്യ നിര്‍മാര്‍ജനം, ചെറുകിട കുടിവെള്ളപദ്ധതി തുടങ്ങി നിരവധി പദ്ധതികള്‍ ഉള്‍പ്പെടുത്തിയ പ്രകടന പത്രിക ചാവക്കാട് നഗരസഭാ കോര്‍ണറില്‍ കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എയാണ് പ്രകാശനം ചെയ്തത്. ശാസ്ത്രീയമായ ഗതാഗത പരിഷ്ക്കാരത്തിലൂടെ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുമെന്ന് പ്രകടനപത്രിക ഉറപ്പ് നല്‍കുന്നു. താലൂക്ക് ആശുപത്രി സര്‍ക്കാര്‍ സഹായത്തോടെ ജില്ല ആശുപത്രിയാക്കാനുള്ള പദ്ധതി ഉണ്ടാക്കുമെന്നതാണ് ആരോഗ്യമേഖലയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. കനോലി കനാല്‍ സംരക്ഷിച്ച് ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിയുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കും.വഞ്ചിക്കടവില്‍ മത്സ്യം,പച്ചക്കറി,മാംസം എന്നിവയുടെ മൊത്തവിതരണ കേന്ദ്രം സ്ഥാപിക്കും,ചാവക്കാട് ബീച്ചില്‍ മത്സ്യമൊത്ത വിപണനകേന്ദ്രം സ്ഥാപിക്കും,കൂട്ടുങ്ങല്‍ ചന്ത പുന$സ്ഥാപിക്കും എന്നിവയാണ് പ്രകടനപത്രികയിലെ മറ്റ് വാഗ്ദാനങ്ങള്‍. കെ കെ സുധീരന്‍ അധ്യക്ഷനായി. ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി എന്‍.കെ. അക്ബര്‍,നഗരസഭാ ചെയര്‍പേഴ്സന്‍ എ.കെ.സതീരത്നം,എ.എച്ച്.അക്ബര്‍,പി.വി.സുരേഷ് കുമാര്‍,എം.ആര്‍.രാധാകൃഷ്ണന്‍,കെ.എച്ച്.സലാം,മാലിക്കുളം അബ്ബാസ്,എ.എ.സതീന്ദ്രന്‍,സി.കെ.ഖാദര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.