കലഹകാലം കഴിഞ്ഞു; അവര്‍ ഒറ്റ സ്നാപ്പിലൊതുങ്ങി..

തൃശൂര്‍: പഴം മാര്‍ക്കറ്റോ വഴിയോര കച്ചവടക്കാരുടെ ഷെല്‍ട്ടറോ ഒന്നും ബുധനാഴ്ചത്തെ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വിഷയമായില്ല. ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് സുല്ലിട്ട് അവര്‍ തോളോട് തോള്‍ ചേര്‍ന്നു നിന്നു; ഒരൊറ്റ സ്നാപ്പിലൊതുങ്ങാന്‍. കോര്‍പറേഷന്‍െറ വിടവാങ്ങല്‍ കൗണ്‍സില്‍ ദിനമായിരുന്ന ബുധനാഴ്ച കോര്‍പറേഷന്‍ മുറ്റത്ത് നടന്ന ആ വികാരനിര്‍ഭര നിമിഷങ്ങള്‍ ഒപ്പിയെടുക്കാന്‍ കാമറകളുടെ തിരക്കായിരുന്നു. 55 ഡിവിഷന്‍ കൗണ്‍സിലര്‍മാരില്‍ പ്രതിപക്ഷത്തെ അഡ്വ. എം.കെ. ശ്രീനിവാസനും ജോണ്‍ കാഞ്ഞിരത്തിങ്കലും ഒഴികെയുള്ളവര്‍ ചടങ്ങിനത്തെി. കോര്‍പറേഷന്‍ മുറ്റത്ത് കാമറക്ക് മുന്നില്‍ നിരന്നപ്പോള്‍ തെരഞ്ഞെടുപ്പ് ചൂടിന്‍െറ കാഠിന്യമൊന്നും ആരുടെയും മുഖത്തില്ല. പുരുഷന്മാരില്‍ പലരും സംവരണം മൂലം ഡിവിഷന്‍ നഷ്ടപ്പെട്ടവരാണ്. അതുകൊണ്ട് തങ്ങള്‍ക്കാണ് യാത്രയയപ്പെന്ന് അവര്‍ അടക്കം പറഞ്ഞു. ഒറ്റ സ്നാപ്പില്‍ എല്ലാ മുഖങ്ങളും കാമറയില്‍ പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാര്‍ വിയര്‍ത്തതോടെ മേയര്‍ രാജന്‍ പല്ലനും പ്രതിപക്ഷ നേതാവ് പി.എ. പുരുഷോത്തമനും കൗണ്‍സിലര്‍മാരെ ഒറ്റ ഫ്രെയിമിലൊതുക്കി. ഫോട്ടോയെടുപ്പ് കഴിഞ്ഞതോടെ ചിലര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കരികിലത്തെി തങ്ങളുണ്ടെന്നുറപ്പിച്ചു. ചിലര്‍ സെല്‍ഫിയുമായത്തെി. പിന്നെ വനിതാ കൗണ്‍സിലര്‍മാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ എന്നിങ്ങനെ പടമെടുപ്പ് തുടര്‍ന്നു. എല്ലാം കഴിയുമ്പോള്‍ അറിയിക്കാന്‍ പറഞ്ഞ് മേയര്‍ ജോലിത്തിരക്കിലേക്ക്. തുടര്‍ന്ന് എല്ലാവരും കൗണ്‍സില്‍ ഹാളില്‍. പിന്തുണകള്‍ക്ക് നന്ദി പറഞ്ഞ് മേയര്‍ രാജന്‍ പല്ലന്‍ വിടവാങ്ങല്‍ ചടങ്ങിന് തുടക്കമിട്ടു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ഭരണം കാഴ്ചവെക്കാന്‍ കഴിഞ്ഞെന്ന് മുന്‍ മേയര്‍ ഐ.പി. പോള്‍. കൗണ്‍സിലിന്‍െറ സുഗമമായ നടത്തിപ്പിന് കളമൊരുക്കിയ പ്രതിപക്ഷ നേതാവ് പി.എ. പുരുഷോത്തമന് ഭരണപക്ഷം 100ല്‍ 100 മാര്‍ക്ക് നല്‍കി. തെറ്റ് സംഭവിച്ചെങ്കില്‍ മന$പൂര്‍വമല്ളെന്നും ക്ഷമ ചോദിക്കുന്നെന്നും പുരുഷോത്തമനും പ്രതികരിച്ചു. ഡെപ്യൂട്ടി മേയര്‍ പി.വി. സരോജിനി, മുന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ്. ശ്രീനിവാസന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. സുബി ബാബു, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഗിരീഷ്കുമാര്‍, കൗണ്‍സിലര്‍മാരായ സദാനന്ദന്‍ വാഴപ്പുള്ളി (കോണ്‍ഗ്രസ്), സാറാമ്മ റോബ്സണ്‍ (സി.പി.ഐ), ഡോ. ഉസ്മാന്‍ (മുസ്ലിംലീഗ്), വിനോദ് പൊള്ളഞ്ചേരി (ബി.ജെ.പി), കോര്‍പറേഷന്‍ സെക്രട്ടറി ബഷീര്‍ എന്നിവരും സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.