കേച്ചേരി: എരനെല്ലൂര്‍ റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എരനെല്ലൂര്‍ നിവാസികളും സ്കൂള്‍ വിദ്യാര്‍ഥികളും റോഡ് ഉപരോധിച്ച് കുടില്‍ കെട്ടി സമരം നടത്തി. വടക്കാഞ്ചേരി റോഡില്‍ നിന്ന് തൃശൂര്‍ റോഡിലേക്കുള്ള എരനെല്ലൂര്‍ പള്ളി റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ചരക്ക് ലോറികള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ ഈ വീതി കുറഞ്ഞ എരനെല്ലൂര്‍ പള്ളി റോഡിലൂടെയാണ് കടന്ന് പോകുന്നത്. റോഡ് പൂര്‍ണമായും തകര്‍ന്നു. അറ്റകുറ്റപ്പണിക്ക് പി.എ. മാധവന്‍ എം.എല്‍.എ ഒരു കോടി രൂപ പ്രഖ്യാപിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. റോഡ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടില്‍ കെട്ടി മുന്നില്‍ അടുപ്പുകൂട്ടി കലം വെച്ച് ആരംഭിച്ച ഉപരോധ സമരം മാധ്യമ പ്രവര്‍ത്തകന്‍ സി.എഫ്. ബെന്നി ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ പി.ടി. ജോസ്, കെ.പി. രമേഷ്, അല്‍ ഇസ്ലാഹ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സുപ്രിയ സുബ്രഹ്മണ്യന്‍, വൈസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. അല്‍ ഇസ്ലാഹ് സ്കൂളിലെ വിദ്യാര്‍ഥികള്‍ പ്രകടനമായി വന്ന് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. റോഡ് ഉപരോധിച്ച പഞ്ചായത്ത് മെംബര്‍മാരായ പി.ടി. ജോസ്, കെ.പി. രമേഷ് എന്നിവരെ കുന്നംകുളം എസ്.ഐ ടി.പി. ഫര്‍ഷാദ് അറസ്റ്റ് ചെയ്ത് നീക്കി. പ്രശ്നത്തിന് പരിഹാരമായില്ളെങ്കില്‍ സമരം ശക്തമാകുമെന്ന് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.