പെട്രോള്‍ അടിക്കുന്നതിനിടെ പമ്പിലെ പണം കവര്‍ന്നു

കയ്പമംഗലം: പെട്രോള്‍ അടിച്ചുകൊടുക്കുന്നതിനിടെ ബൈക്കിലത്തെിയവര്‍ പണമടങ്ങിയ ബാഗുമായി കടന്നു. വഴിയമ്പലം പെട്രോള്‍ പമ്പില്‍ നിന്നാണ് ബൈക്കിലത്തെിയ സംഘം 21,000 രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്തത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. പമ്പില്‍ രണ്ട് ജീവനക്കാര്‍ മാത്രമുണ്ടായിരുന്ന സമയത്താണ് തട്ടിപ്പറി. ബൈക്കില്‍ എത്തിയ രണ്ടുപേര്‍ 250 രൂപക്ക് പെട്രോള്‍ അടിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ജീവനക്കാരന്‍ കൈയിലുണ്ടായിരുന്ന ബാഗ് താഴെവെച്ച് തൊട്ടടുത്ത നോസിലില്‍ നിന്ന് പെട്രോള്‍ അടിച്ച് നല്‍കുകയും ചെയ്തു. ഈസമയം ബൈക്കിലുണ്ടായിരുന്ന ഒരാള്‍ ബാഗ് കൈവശപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. പമ്പിലെ സി.സി.ടി.വി കാമറ കുറച്ചു ദിവസങ്ങളായി പ്രവര്‍ത്തന രഹിതമാണ്. പരാതിയെ തുടര്‍ന്ന് മതിലകം പൊലീസ് സ്ഥലത്തത്തെി അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.