പഴഞ്ഞി: സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പഠിപ്പുമുടക്കി പ്രതിഷേധിക്കുന്നതിന്‍െറ ഭാഗമായി വെസ്റ്റ് മങ്ങാട് സെന്‍റ് ജോസഫ്സ് ആന്‍ഡ് സെന്‍റ് സിറിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തി ക്ളാസ് വിടണമെന്നാവശ്യപ്പെട്ടതും പഠിപ്പുമുടക്കാന്‍ അനുവദിക്കയില്ളെന്ന് ആവശ്യമുന്നയിച്ച് നാട്ടുകാരും രംഗത്ത് എത്തിയത് സംഘര്‍ഷത്തിനിടയാക്കി. ചൊവ്വാഴ്ച രാവിലെയാണ് പ്രതിഷേധക്കാരായ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്കൂളില്‍ പഠിപ്പുമുടക്കണമെന്നാവശ്യപ്പെട്ട് എത്തിയത്. സമരക്കാരെ പിന്തിരിപ്പിക്കാന്‍ പ്രിന്‍സിപ്പല്‍ കൃഷ്ണകുമാരിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ ശ്രമിച്ചെങ്കിലും പിന്മാറിയില്ല. പിന്നീട് 12 മണിയോടെ ക്ളാസ് അവസാനിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെ സമരക്കാര്‍ മടങ്ങി. ഇതോടെ പഠിപ്പുമുടക്കുമെന്ന വിവരമറിഞ്ഞത്തെിയ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെി. ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാരും കൂടി സംഘടിച്ചതോടെ സ്കൂള്‍ പരിസരം സംഘര്‍ഷാവസ്ഥയിലായി. പഠിപ്പു മുടക്കാനാകിലെന്ന് സമരക്കാരെ വിവരമറിയിച്ചതോടെ സമരക്കാര്‍ വീണ്ടും തിരിച്ചത്തെി. സ്കൂളിന് മുന്നില്‍ ജനം തടിച്ചുകൂടിയതോടെ വിവരമറിഞ്ഞ് പൊലീസും സ്ഥലത്തത്തെി. സ്കൂള്‍ അധികാരികളുമായി നടത്തിയ ചര്‍ച്ചയില്‍ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം പരിഗണിച്ച് പഠിപ്പ് മുടക്കേണ്ടതില്ളെന്ന് തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.