വന്ധ്യംകരണ കേന്ദ്രത്തില്‍ നായ്ക്കള്‍ ചത്ത നിലയില്‍

തൃശൂര്‍: തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനുള്ള കോര്‍പറേഷന്‍െറ കേന്ദ്രത്തില്‍ നായ്ക്കള്‍ ചത്ത നിലയില്‍. അഞ്ച് നായ്ക്കളാണ് ചത്തത്. നാല് ചെറിയതും ഒരു വലുതുമാണ് ശക്തനിലെ മീന്‍ മാര്‍ക്കറ്റിനോട് ചേര്‍ന്ന കേന്ദ്രത്തില്‍ ചത്ത നിലയില്‍ കണ്ടത്. ആരോഗ്യ വകുപ്പിലും മൃഗക്ഷേമ വകുപ്പിലും വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആദ്യം നായ്ക്കളെ കുഴിച്ചിട്ടു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിന് പുറത്തെടുത്തു. നായ്ക്കളെ പരിചരിക്കുന്ന കെയര്‍ടേക്കര്‍മാര്‍ അവക്ക് കൃത്യമായി ഭക്ഷണവും വെള്ളവും നല്‍കുന്നില്ളെന്ന് പരാതിയുണ്ട്. നിലവില്‍ 15ഓളം നായകളാണുള്ളത്. ഇവയില്‍ അഞ്ചെണ്ണം ചത്തതിന് പുറമേ ആറെണ്ണം അവശ നിലയിലാണ്. ബാക്കിയുള്ളവക്കും ആരോഗ്യ പ്രശ്നങ്ങളുണ്ട്. കോര്‍പറേഷനും മൃഗക്ഷേമ വകുപ്പുമാണ് ഇവയുടെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത്. പുതിയ ഭരണസമിതി കേന്ദ്രത്തെ ശ്രദ്ധിക്കുന്നില്ളെന്ന് പ്രതിപക്ഷ അംഗം ജോണ്‍ ഡാനിയേല്‍ ആരോപിച്ചു. സുനില്‍ ലാലൂര്‍, വി.എസ്. ഡേവിഡ്, അഭിലാഷ്, ലീഷ്മ എന്നിവരുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്രത്തില്‍ എത്തി പ്രതിഷേധിച്ചു. ഇതത്തേുടര്‍ന്നാണ് അധികൃതര്‍ തുടര്‍ നടപടി സ്വീകരിച്ചത്. നായകള്‍ ചത്തതിന് പിന്നാലെ കേന്ദ്രത്തില്‍ മേയര്‍ അജിത ജയരാജനും ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയും സന്ദര്‍ശിച്ചു. മൃഗക്ഷേമ വകുപ്പിലെ ജീവനക്കാര്‍ ഇവയുടെ കാര്യത്തില്‍ കൃത്യമായി ശ്രദ്ധിക്കുന്നില്ളെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. കേന്ദ്രത്തില്‍ കൃത്യമായ പരിചരണവും സംരക്ഷണവും ഇവര്‍ ഉറപ്പ് നല്‍കി. കോര്‍പറേഷന്‍ പരിധിയിലെ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാന്‍ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് തെരുവുനായ വന്ധ്യംകരണപദ്ധതി തുടങ്ങിയത്. ശസ്ത്രക്രിയ നടത്തിയ നായ്ക്കളെ പാര്‍പ്പിക്കാനാണ് കേന്ദ്രം തുടങ്ങിയത്. സന്നദ്ധ സംഘടനയായ ‘പോസി’ന്‍െറ സഹകരണത്തോടെയാണ് എ.ബി.സി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതി ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.