തൃശൂര്‍: നഗരം രാവിലെ തന്നെ ചുവപ്പണിഞ്ഞു. പലയിടത്തും ബാന്‍ഡ്മേളവും പടക്കം പൊട്ടിക്കലുമായി പ്രവര്‍ത്തകരുടെ വിജയാഹ്ളാദം. ചുവപ്പ് തോരണങ്ങളണിഞ്ഞ് കോര്‍പറേഷന്‍ അങ്കണവും പരിസരവും. പുതിയ കൗണ്‍സിലര്‍മാര്‍ രാവിലെ 10 മുതല്‍ കൗണ്‍സില്‍ ഹാളിലേക്ക് വന്നുതുടങ്ങി. ആദ്യമത്തെിയത് ഇടതു കൗണ്‍സിലര്‍മാര്‍. പിന്നാലെ ബി.ജെ.പി, കോണ്‍ഗ്രസ് പ്രതിനിധികള്‍. 10.45ഓടെ വരണാധികാരിയായ കലക്ടര്‍ എ. കൗശികന്‍ ഹാളിലത്തെിയതോടെ മേയറെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങി. കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ഒഴികെ എല്ലാവരും ഹാളിന് പുറക്കേ്. തുടര്‍ന്നുള്ള രണ്ട് മണിക്കൂര്‍ ഉദ്വേഗത്തിന്‍േറതായിരുന്നു. ചൊവ്വാഴ്ച രാത്രി വൈകി രണ്ട് വിമതരെ സ്വന്തം പാളയത്തിലത്തെിച്ചതിന്‍െറ ആഹ്ളാദം കോണ്‍ഗ്രസിനുണ്ട്. ഇതിനൊപ്പം യു.ഡി.എഫ് മറ്റ് സാധ്യതകള്‍ ഉപയോഗപ്പെടുത്തുമോയെന്ന ആകാംഷയായിരുന്നു പരക്കെ. ബി.ജെ.പി മേയര്‍ സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചതോടെ അത് വഴിമാറി. ആദ്യറൗണ്ടില്‍ മൂന്നു കൂട്ടര്‍ക്കും തങ്ങളുടെ വോട്ട് ലഭിച്ചു. രണ്ടാം റൗണ്ടില്‍ ബി.ജെ.പി പുറത്താണ്. രണ്ട് റൗണ്ടിലും വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ കൗണ്‍സില്‍ ഹാളില്‍ ഇന്‍ക്വിലാബ് വിളിയുയര്‍ന്നു; വിജയാരവം. 1.10ന് അജിത ജയരാജന്‍ കലക്ടര്‍ എ. കൗശികന് മുന്നില്‍ ദൃഢപ്രതിജ്ഞയെടുത്തു. തുടര്‍ന്ന് മേയര്‍ഗൗണ്‍ ധരിച്ച് എല്ലാവരെയും അഭിവാദ്യം ചെയ്തു. യു.പി. ജോസഫ്, പ്രഫ. എം. മുരളീധരന്‍, പി.കെ. ഷാജന്‍, ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ മേയറെ ഹാരമണിയിച്ചു. പിന്നാലെ മുന്‍ മേയര്‍ രാജന്‍ ജെ. പല്ലനും യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥി സി.ബി. ഗീതയുമടക്കം മുഴുവന്‍ കൗണ്‍സിലര്‍മാരും വേദിയിലത്തെി അഭിനന്ദനം അറിയിച്ചു. മകന്‍ കരുണ്‍രാജ് അമ്മക്ക് സ്നേഹചുംബനം നല്‍കി. ഭര്‍ത്താവ് ജയരാജന്‍, മകള്‍ ജസീന എന്നിവരും അഭിനന്ദിക്കാനത്തെി. തുടര്‍ന്ന്, ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും മറ്റു കൗണ്‍സിലര്‍മാരുടെയും അകമ്പടിയോടെ മേയറുടെ ചേംബറിലേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.