തൃശൂര്‍: സംസ്ഥാനത്തെ നൂറുകണക്കിന് സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളില്‍ ഫയര്‍ ആന്‍ഡ് സേഫ്ടി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ളെന്ന് ആക്ഷേപം. ഈ സാഹചര്യത്തില്‍ സ്കൂളുകളില്‍ പരിശോധന വേണമെന്ന ആവശ്യം ശക്തമാകുന്നു. ലക്ഷങ്ങള്‍ തലവരി വാങ്ങി കുട്ടികളെ പ്രവേശിപ്പിക്കുന്ന സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളും മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. ഇത്തരം 2600ഓളം സ്കൂളുകളാണുള്ളത്. ഇവ പരിശോധിച്ച് ഫയര്‍ ആന്‍ഡ് സേഫ്ടി മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ അഗ്നിശമന സേനക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്ന് ഓള്‍ കേരള പേരന്‍റ് ടീച്ചര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഭൂരിപക്ഷത്തിലും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല. ഇതുസംബന്ധിച്ച സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോര്‍ഡുകളുടെ ഉത്തരവ് കാറ്റില്‍പറത്തിയാണ് മിക്ക സ്കൂളുകളും പ്രവര്‍ത്തിക്കുന്നത്. മാനേജ്മെന്‍റുകള്‍ ആവശ്യപ്പെടുന്ന ഭീമമായ തുക ഫീസ് കൊടുക്കുന്ന രക്ഷിതാക്കളും ഇക്കാര്യത്തില്‍ വേണ്ടത്ര ബോധവാന്മാരല്ല. ഈ സ്കൂളുകളിലെ സുരക്ഷാക്രമീകരണങ്ങള്‍ സ്വയം വിലയിരുത്താന്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലാത്തതാണ് മാനേജ്മെന്‍റുകളെ നിയമലംഘനത്തിന് പ്രേരിപ്പിക്കുന്നത്. സ്കൂള്‍ കെട്ടിടങ്ങളിലെ ഗോവണി, പാരപെറ്റ്, ജലസംഭരണികള്‍, ജല ലഭ്യത, പാര്‍ക്കിങ് എന്നിവ സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോര്‍ഡുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വന്‍ ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്നതാണ് സ്കൂളുകളിലെ സുരക്ഷാ വീഴ്ചയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്കൂളുകളുടെ ഇത്തരം നിയമലംഘനം കണ്ടത്തൊന്‍ ഫയര്‍ഫോഴ്സിന് അധികാരം നല്‍കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഫയര്‍ഫോഴ്സ് മേധാവി എന്നിവര്‍ക്ക് നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ് അധ്യാപക -രക്ഷാകതൃ അസോസിയേഷന്‍. തൃശൂരില്‍ നടക്കുന്ന സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തിന് വേദിയാകുന്ന വിദ്യാലയങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ കലക്ടര്‍ അടിയന്തര നടപടിയെടുക്കണമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് സുധീര്‍ ജി. കൊല്ലാറ, സെക്രട്ടറി വി. നസീര്‍ കയ്പമംഗലം, ജില്ലാപ്രസിഡന്‍റ് ബിജോയ് തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.