സുധീരന്‍െറ താക്കീത് മന്ത്രി സി.എന്‍ ബാലകൃഷ്ണനുള്ള അന്ത്യശാസനം

തൃശൂര്‍: വിമതര്‍ക്കെതിരെയുള്ള നടപടി പുന$പരിശോധിക്കില്ളെന്നും സ്ഥാനങ്ങള്‍ വാഗ്ദാനം നല്‍കി കുതിരക്കച്ചവടത്തിലൂടെ ഭരിക്കില്ളെന്നുമുള്ള കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ പ്രഖ്യാപനം മന്ത്രി സി.എന്‍. ബാലകൃഷ്ണനുള്ള അന്ത്യശാസനം. വിമതരെ കൂടെ നിര്‍ത്തി ബി.ജെ.പി പിന്തുണയോടെ കോര്‍പറേഷനിലും, ഗുരുവായൂര്‍ നഗരസഭയിലും അട്ടിമറിയിലൂടെ ഭരണം പിടിക്കാനായിരുന്നു മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍െറ തന്ത്രം. ശനിയാഴ്ച രാത്രി ജില്ലാ നേതൃയോഗം ചേര്‍ന്ന് വിമതരെ കൂടെ നിര്‍ത്താനും, ഗുരുവായൂരില്‍ വിമതയായി മത്സരിച്ച് വിജയിച്ച പി.കെ. ശാന്തകുമാരിക്ക് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കി ഭരണം പിടിക്കാനുമായിരുന്നു തീരുമാനിച്ചിരുന്നത്. വിമതരെ കൂടെക്കൂട്ടി മകളെ മേയറാക്കാനുള്ള നീക്കത്തിനെതിരെ പരസ്യമായി പ്രതികരണം നടത്തിയ വി. ബാലറാമും, പി.എ. മാധവന്‍ എം.എല്‍.എയും പങ്കെടുക്കാതിരുന്ന യോഗത്തിലായിരുന്നു സി.എന്‍. ബാലകൃഷ്ണന്‍ തന്‍െറ നീക്കത്തിനുള്ള ശ്രമത്തിന് അടിത്തറയിട്ടത്. വിമതരെ കൂട്ടുന്നതില്‍ പലരും എതിര്‍പ്പ് അറിയിച്ചിരുന്നുവെങ്കിലും യു.ഡി.എഫിനോട് സഹകരിക്കാന്‍ കഴിയുന്നവരെ കൂടെ കൂട്ടാമെന്നും, കിട്ടാവുന്നിടത്ത് ഭരണം നടത്തണമെന്നുമായിരുന്നു സി.എന്‍ യോഗത്തില്‍ അറിയിച്ചത്. നേതൃയോഗത്തിന് ശേഷം ഗുരുവായൂരിലെ ശാന്തകുമാരിയുമായും സി.എന്‍ സംസാരിച്ച് ധാരണയിലത്തെിയിരുന്നു. ബാലകൃഷ്ണനുമായുള്ള ചര്‍ച്ചക്ക് ശേഷം കഴിഞ്ഞ ദിവസം വരെ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ ശാന്തകുമാരി ചെയര്‍പേഴ്സണ്‍ സ്ഥാനം ആര് നല്‍കുന്നുവോ അവര്‍ക്കൊപ്പം നില്‍ക്കുമെന്നായിരുന്നു പ്രതികരിച്ചത്. എന്നാല്‍, ശാന്തകുമാരിയെ കൂടെ കൂട്ടിയാലും ഭരിക്കാന്‍ ബി.ജെ.പി പിന്തുണ വേണമെന്നത് കോണ്‍ഗ്രസിന് തലവേദനയാകും. അട്ടിമറിയിലൂടെ ഭരണം നേടാമെന്നും, താന്‍ പറയുന്നതേ ജില്ലയില്‍ നടക്കൂ എന്ന സി.എന്‍. ബാലകൃഷ്ണനുള്ള താക്കീത് കൂടിയായിരുന്നു വിമതരെ കൂട്ടിയുള്ള കുതിരക്കച്ചവടത്തിന് അനുവദിക്കില്ളെന്ന സുധീരന്‍െറ അന്ത്യശാസനം. നേരത്തെ ചാവക്കാട് തിരുവത്ര എ.സി. ഹനീഫ വധവുമായി ബന്ധപ്പെട്ട് ബാലകൃഷ്ണനെതിരെയായിരുന്നു സുധീരന്‍. ഗോപപ്രതാപനെ നീക്കുന്നത് തന്നോട് ആലോചിച്ചില്ളെന്ന പരാതിയോടെ തുടങ്ങിയ തര്‍ക്കം വധം വിവാദമായതോടെ മൂര്‍ഛിച്ചു. പിന്നീട് തെരഞ്ഞെടുപ്പ് കാലത്ത് ശാന്തമാവുകയായിരുന്നു. മകളെ മേയറാക്കാനുള്ള നീക്കമുയര്‍ന്നതോടെ എ ഗ്രൂപ്പും, ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും എതിരായതോടെ ബാലകൃഷ്ണന്‍ ഒറ്റപ്പെട്ടു. തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണം ഹനീഫ വധമാണെന്ന ആരോപണവുമായി എ ഗ്രൂപ്പും ഇതിനകം സജീവമായി തുടങ്ങിയിട്ടുണ്ട്. കെ.പി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റിയംഗമായിരുന്ന പി.കെ. ശാന്തകുമാരിക്കെതിരെ നടപടിയെടുത്തത് കെ.പി.സി.സി നിര്‍ദേശപ്രകാരമാണെന്നതിനാല്‍ ഇവര്‍ക്കെതിരെയുള്ള നടപടി ഇളവും തീരുമാനിക്കേണ്ടത് കെ.പി.സി.സി ആണ്. തൃശൂര്‍ കോര്‍പറേഷനിലെയും വിമതരെ കൂടെ നിര്‍ത്താനുള്ള തന്ത്രം സി.എന്‍. ബാലകൃഷ്ണന്‍ നടത്തിയിരുന്നു. ഇവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.