വടക്കാഞ്ചേരി: മങ്കര പാടശേഖരത്തില്‍ മൂന്ന് ഏക്കര്‍ കൃഷിയിടം കാട്ടുപന്നി നശിപ്പിച്ചു. കര്‍ഷകര്‍ ബുദ്ധിമുട്ടിലായി. മങ്കര കിഴക്കേപാടശേഖരത്തിലാണ് ഒന്നര ഏക്കര്‍ മരിച്ചീനിയുള്‍പ്പെടെ നെല്‍വയല്‍, കപ്പ, ചേമ്പ് എന്നിവയടങ്ങുന്ന കൃഷിയിടം കാട്ടുപന്നിയുടെ വിളയാട്ടത്തില്‍ നശിപ്പിച്ച് കര്‍ഷകര്‍ക്ക് തലവേദനയായത്. യുവ കര്‍ഷകനുള്ള അവാര്‍ഡ് നേടിയ നാസര്‍ മങ്കരയുടെ കൃഷിയിടത്തിലും കാട്ടുപന്നിയുടെ വിളയാട്ടം അരങ്ങേറിയിട്ടുണ്ട്. പാടത്ത് കവര്‍, തുണി തുടങ്ങിയവ കാലില്‍ കെട്ടിയിട്ടും കാട്ടു പന്നി ശല്യത്തിന് അറുതിയില്ല. കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് വഴിവെക്കുന്ന വന ജീവികളുടെ ആക്രമണത്തിന് വന പാലകര്‍ മൗനം പാലിച്ച് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.