ഒല്ലൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ച പുത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം റെജി ജോര്‍ജിന്‍െറ സഹോദരന്‍ സജിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒല്ലൂര്‍ പൊലീസിന്‍െറ റൗഡി ലിസ്റ്റില്‍ പെട്ടയാളാണ് സജി. മാന്ദമംഗലം വനമേഖലയില്‍ നിന്നും മണ്ണ് കടത്ത്, കാട്ടില്‍ നിന്നും തടിമുറിച്ച് കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് സജിയും പഞ്ചായത്തംഗം റെജി ജോര്‍ജും. ഗുരുതര ആരോപണങ്ങള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്നിട്ടും കോണ്‍ഗ്രസ് പാര്‍ട്ടി ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് പരാതിയുണ്ട്. മാധ്യമപ്രവര്‍ത്തകരെയും ഒല്ലൂര്‍ പൊലീസിനെയും ഭീഷണപ്പെടുത്തിയ സംഭവത്തില്‍ ജില്ലാ നേതൃത്വം നടപടി സ്വീകരിക്കും എന്ന് പറഞ്ഞെങ്കിലും ഇപ്പോള്‍ നേതൃത്വം നിശ്ശബ്ദമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.