കയ്പമംഗലം: രക്തനിറം മാറാത്ത തന്‍െറ കുഞ്ഞുക്കൈയില്‍ ആദ്യ കരിവളയിടുന്ന അച്ഛന്‍െറ മുഖം സതിക്ക് ഓര്‍മയില്ല, എന്നാല്‍, കല്യാണപ്പന്തലിലേക്കിറങ്ങുമ്പോള്‍ കണ്ണീര്‍ നനവുള്ള കണ്ണുകള്‍ ഇറുക്കിയടച്ച് നെറുകയില്‍ ചുംബിക്കുന്ന അച്ഛന്‍െറ ചിത്രം അവള്‍ക്ക് മറക്കാനാകില്ല. ഓര്‍മവെച്ച നാളിലെന്നോ അവള്‍ മനസ്സില്‍ മെനഞ്ഞെടുത്ത ആ ചിത്രം യാഥാര്‍ഥ്യമാകുന്നതും കാത്തിരിക്കുകയാണ് ഒരു നാട് മുഴുവന്‍. പെരിഞ്ഞനം അച്ചംകണ്ടം സൂനാമി കോളനിയിലെ താമസക്കാരനും നാലു പെണ്‍കുട്ടികളുടെ പിതാവുമായ ഇളംകുറ്റ് ഗോപിനാഥന്‍െറ മൂന്നാമത്തെ മകള്‍ സതിയുടെ വിവാഹമാണ് ഞായറാഴ്ച. കഴിഞ്ഞ ബുധനാഴ്ച തളിക്കുളത്തേക്ക് വിവാഹം ക്ഷണിക്കാന്‍ പോയതാണ് ഗോപിനാഥന്‍. പിന്നീട് തിരിച്ചത്തെിയില്ല. മതിലകം പൊലീസിലും കൊടുങ്ങല്ലൂര്‍ സി.ഐക്കും പരാതി നല്‍കിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇല്ലായ്മകള്‍ക്കിടയിലെ കല്യാണമൊരുക്കത്തിനിടക്ക് ഗൃഹനാഥനെ കാണാതായതോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിയ കുടുംബത്തിന് തല്‍ക്കാലം തുണയായത് പൊലീസിന്‍െറ ഇടപെടലാണ്. വിവാഹത്തിന് പന്തലും സദ്യയും അടക്കം സകലതും ഗോപിനാഥന്‍ ഏല്‍പിച്ചിരുന്നു. എന്നാല്‍, ചെലവുകള്‍ക്ക് ആവശ്യമായ വായ്പ ശരിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ഗോപിനാഥനെ കാണാതാകുന്നത്. പൊലീസിന്‍െറ അന്വേഷണം നടക്കുന്നതിനിടെ, ശനിയാഴ്ച കൊടുങ്ങല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിന്‍െറ ഉദ്ഘാടനത്തിനത്തെിയ ടി.എന്‍. പ്രതാപന്‍ എം.എല്‍.എയെ സി.ഐ സലീഷ് കുടുംബത്തിന്‍െറ നിസ്സഹായാവസ്ഥ അറിയിക്കുകയായിരുന്നു. സ്ഥാപന ഉടമയായ സീഷോര്‍ ഗ്രൂപ് എം.ഡി മുഹമ്മദലി, അമീര്‍ പുതിയകാവ്, ഉബൈദ് പെരിങ്ങോട്ടുകര, ആറ്റുപറമ്പത്ത് നൗഷാദ് എന്നിവര്‍ ചേര്‍ന്ന് ഉടന്‍ തന്നെ വിവാഹച്ചെലവിനായി 1,10,000 രൂപ നല്‍കാന്‍ തയറായി. പൊലീസ് നേതൃത്വത്തില്‍ ശനിയാഴ്ച സന്ധ്യയോടെ പണം വീട്ടിലത്തെിക്കുമ്പോഴും വീട്ടുകാരുടെ കണ്ണീര്‍ തോര്‍ന്നിട്ടില്ല. കൂലിവേലക്കാരനായ ഗോപിനാഥന്‍െറ മൂത്തമകള്‍ നിത്യരോഗിയാണ്. ഉണ്ടായിരുന്ന വീടും പറമ്പും വിറ്റാണ് രണ്ടാമത്തെ മകളെ വിവാഹം കഴിപ്പിച്ചത്. സമീപത്തെ ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ നടക്കുന്ന വിവാഹത്തിന് ഗോപിനാഥനെ കാത്തിരിക്കുകയാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.