മാനഭംഗ ശ്രമത്തിനിടെ യുവാവിനെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു

ഒല്ലൂര്‍: മാനഭംഗ ശ്രമത്തിനിടെ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. എസ്.ഐയെ വിരട്ടിയ പുത്തൂര്‍ പഞ്ചായത്ത് കോണ്‍ഗ്രസ് അംഗത്തിന്‍െറ സഹോദരനെയാണ് പിടികൂടിയത്. പുത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം റെജി ജോര്‍ജിന്‍െറ സഹോദരന്‍ സജി ജോര്‍ജിനെയാണ് (42) ശനിയാഴ്ച വൈകീട്ട് നാലോടെ കൊളാംകുണ്ടിലെ യുവതിയെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പിടികൂടിയത്. യുവതിയുടെ വീട്ടിലത്തെിയ സജി വാതില്‍ തുറന്ന് മുറിയില്‍ ഒളിച്ചിരുന്നു. യുവതി വീട്ടിലത്തെി വാതില്‍ തുറന്നയുടന്‍ മാനഭംഗത്തിന് ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വെച്ചപ്പോള്‍ കൊന്നുകളയുമെന്ന് പറഞ്ഞ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. നിലവിളി കേട്ട് ഓടിയത്തെിയ നാട്ടുകാര്‍ സജിയെ പിടികൂടി കെട്ടിയിട്ടു. തുടര്‍ന്ന് ഒല്ലൂര്‍ പൊലീസിനെ വിവരം അറിയിച്ചു. എസ്.ഐ പ്രശാന്ത് ക്ളിന്‍റ് സജിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ പിന്നീട് വൈദ്യപരിശോധനക്ക് വിധേയനാക്കി. തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന ഇയാള്‍ ബലമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് യുവതി മൊഴി നല്‍കി. തുടര്‍ന്ന് പീഡനശ്രമത്തിന് സജിക്കെതിരെ കേസെടുത്തു. പുത്തൂര്‍ മലയോര മേഖലയിലെ മണ്ണ് മാഫിയ തലവനായ സജിക്കെതിരെ ഒല്ലൂര്‍ പൊലീസില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. സജിയുടെ ക്രിമിനല്‍ നടപടികള്‍ക്ക് സഹോദരനും പഞ്ചായത്ത് അംഗവുമായ റെജി ജോര്‍ജും, റെജിയുടെ ഭാര്യയും പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റുമായ മിനി ജോര്‍ജും സഹായങ്ങള്‍ നല്‍കുന്നതും ഇതുമായി ബന്ധപ്പെട്ട് നടപടിയെടുത്ത ഒല്ലൂര്‍ എസ്.ഐയെ സ്ഥലം മാറ്റാനുള്ള ശ്രമവും കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.