വടക്കാഞ്ചേരി: ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കലാമണ്ഡലത്തിലെ വിദ്യാര്‍ഥിയെ സന്ദര്‍ശിക്കാനത്തെിയ അസി. രജിസ്ട്രാറെ വിദ്യാര്‍ഥികള്‍ തടഞ്ഞു. ആക്രമണത്തിന് ശേഷം നാല് ദിവസമായിട്ടും തിരിഞ്ഞ് നോക്കാത്ത കലാമണ്ഡലം മേധാവികളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ ജില്ലാ ആശുപത്രിയില്‍ എത്തിയ അസി. രജിസ്ട്രാറെ തടഞ്ഞത്. കലാമണ്ഡലം ഒന്നാം വര്‍ഷ ബി.എ മദ്ദളം വിദ്യാര്‍ഥി കടവല്ലൂര്‍ പുത്തന്‍പുരയ്ക്കല്‍ വൈശാഖാണ് (17) കലാമണ്ഡലത്തിനകത്ത് ആക്രമണത്തിനിരയായത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് വൈശാഖ്. കേരള കലാമണ്ഡലം വാര്‍ഷിക പരിപാടിയായ വള്ളത്തോള്‍ ജയന്തിയാഘോഷത്തിന്‍െറ സമാപനത്തിനിടെയാണ് ആക്രമണം നടന്നത്. കലാമണ്ഡലത്തിലെ വളന്‍റിയര്‍കൂടിയായ വിദ്യാര്‍ഥിയെ ചാവക്കാട്ടുനിന്നുള്ള ഗുണ്ടാസംഘമാണ് മര്‍ദിച്ചതെന്ന് പറയുന്നു. നവംബര്‍ 11ന് രാത്രിയാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. തിങ്കളാഴ്ച മുതല്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യൂനിയന്‍ ചെയര്‍മാന്‍ നിഖില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.