തൃശൂര്‍: എ.ടി.എം കൗണ്ടറില്‍ പണം നിറക്കുന്ന ട്രേ ഇളകി വീണ നിലയില്‍. പണം നഷ്ടപ്പെടുകയോ യന്ത്രത്തിന് തകരാര്‍ സംഭവിക്കുകയോ ചെയ്തിട്ടില്ല. പൂത്തോള്‍ എസ്.ബി.ടി എ.ടി.എം കൗണ്ടറിലാണ് സംഭവം. എ.ടി.എമ്മിന്‍െറ അടിയിലെ ട്രേ ആണ് വീണ് കിടന്നത്. ഇടപാടിന് എത്തിയയാളാണ് വിവരം ബാങ്കില്‍ അറിയിച്ചത്. ബാങ്ക് അധികൃതരും വെസ്റ്റ് പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ബാങ്കിന്‍െറ സാങ്കേതിക വിഭാഗവും പരിശോധിച്ചെങ്കിലും മെഷീനിന് തകരാറില്ളെന്ന് കണ്ടത്തെി. അഞ്ചുപേര്‍ എ.ടി.എമ്മില്‍ നിന്ന് പണം എടുത്തുപോയതായി കാമറാ ദൃശ്യങ്ങളിലുണ്ട്. കവര്‍ച്ചാശ്രമം അല്ളെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ട്രേ ഇളകി മെഷീനില്‍ നിന്ന് താഴെ വീഴാന്‍ സാധ്യതയില്ളെന്ന സാങ്കേതിക വിഭാഗത്തിന്‍െറ അഭിപ്രായത്തത്തെുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തുമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. നാളുകള്‍ക്ക് മുമ്പാണ് വെളിയന്നൂരില്‍ സ്റ്റേറ്റ് ബാങ്കിന്‍െറ എ.ടി.എം കൗണ്ടറില്‍ രഹസ്യകോഡ് ഉപയോഗിച്ച് മെഷീന്‍ തകരാറിലാക്കി 26 ലക്ഷം കവര്‍ന്നത്. സംഭവത്തില്‍ പണം നിറക്കുന്ന ഏജന്‍സിയിലെ ജീവനക്കാരനും സുഹൃത്തുക്കളുമടങ്ങുന്നവര്‍ അറസ്റ്റിലായിരുന്നു. കോലഴിയില്‍ എസ്.ബി.ടി.യു എ.ടി.എം മെഷീന്‍ കയറില്‍ കെട്ടിവലിച്ച് കൊണ്ടുപോകാനും ശ്രമം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.