കുന്നംകുളത്ത് 15 പ്രശ്നസാധ്യത ബൂത്തുകള്‍, ചാവക്കാട്ട് 17

കുന്നംകുളം: കുന്നംകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മേഖലയില്‍ രണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലായി 15 പ്രശ്നസാധ്യതാ പോളിങ് ബൂത്തുകള്‍. കുന്നംകുളം നഗരസഭ പ്രദേശത്തെ ആനായ്ക്കല്‍, കിഴൂര്‍ സൗത്, ചിറ്റഞ്ഞൂര്‍, ഇഞ്ചിക്കുന്ന്, കക്കാട്, ചൂണ്ടല്‍ പഞ്ചായത്തിലെ പട്ടിക്കര, ചൊവ്വന്നൂര്‍ പഞ്ചായത്തിലെ പഴുന്നാന, കടവല്ലൂര്‍ പഞ്ചായത്തിലെ കരിക്കാട്, തിപ്പിലശേരി, കാട്ടകാമ്പാല്‍ പഞ്ചായത്തിലെ പെരുന്തിരുത്തി, സ്രായില്‍ കടങ്ങോട് പഞ്ചായത്തിലെ പാറപ്പുറം, വെള്ളറക്കാട്, വേലൂര്‍ പഞ്ചായത്തിലെ വേലൂര്‍, തയ്യൂര്‍ എന്നിവിടങ്ങളാണ് പ്രശ്നസാധ്യതാ ബൂത്തുകള്‍. നിലവിലുള്ള പൊലീസിനേക്കാള്‍ കൂടുതല്‍ പേരെ ഇവിടെ നിയോഗിച്ചു. ഇത്തരം ബൂത്തുകള്‍ ശ്രദ്ധിക്കാന്‍ എസ്.ഐമാരുടെ നേതൃത്വത്തിലൂടെ പ്രത്യേക സ്ക്വാഡിനും ചുമതല നല്‍കി. കുന്നംകുളം സര്‍ക്കിളിന്‍െറ കീഴിലുള്ള രണ്ട് പൊലീസ് സ്റ്റേഷനുകളിലായി 14 ഗ്രൂപ്പുകള്‍ തിരിച്ച് പ്രത്യേക സ്ക്വാഡുകള്‍ രൂപവത്കരിച്ചു. ഒരു സബ് ഇന്‍സ്പെക്ടര്‍, സീനിയര്‍ പൊലീസ് ഓഫിസര്‍ ഉള്‍പ്പെടെ അഞ്ച് പേരും അടങ്ങുന്നതാണ് ഒരു ഗ്രൂപ്. കുന്നംകുളം സ്റ്റേഷന്‍ പരിധിയില്‍ എട്ടും എരുമപ്പെട്ടിയില്‍ ആറും ടീമുകള്‍ ഉണ്ടാകും. കുന്നംകുളം സബ് ഡിവിഷന്‍ മേഖലയില്‍ സുരക്ഷ ഉറപ്പാക്കിയതായി ഡിവൈ.എസ്.പി ഫെയ്മസ് വര്‍ഗീസ് വ്യക്തമാക്കി. സംഘര്‍ഷം ഉണ്ടാക്കിയാല്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ കേസിലെ പ്രതികളാകുമെന്നും പൊലീസ് പറഞ്ഞു. കുന്നംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രശ്നബാധിത മേഖലയായ രണ്ടിടത്ത് പൊലീസ് റൂട്ട്മാര്‍ച്ച് സംഘടിപ്പിച്ചു. ആനായ്ക്കല്‍ ചെമ്മണ്ണൂരിലും കടവല്ലൂരിലെ തിപ്പിലശേരിയിലുമാണ് മാര്‍ച്ച് നടത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മാര്‍ച്ച്. രണ്ടിടത്തും പ്രശ്നാധിഷ്ഠിത ബൂത്തുകള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഈ മേഖലയില്‍ കൂടുതല്‍ സുരക്ഷയും പൊലീസ് സജ്ജമാക്കിയിട്ടുണ്ട്.
ചാവക്കാട്: തെരഞ്ഞെടുപ്പ് സുരക്ഷക്കായി വിവിധയിടങ്ങളില്‍ 600 പൊലീസുകാരെ നിയോഗിച്ചു. കര്‍ണാടകയില്‍ നിന്നുള്ള പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരും, കണ്ണൂരിലെ കെ.എ.പി നാലാം ബറ്റാലിയന്‍, തിരുവനന്തപുരം എസ്.എ.പി, തൃശൂര്‍ പൊലീസ് അക്കാദമി എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസ് സംഘം ഉള്‍പ്പടെ 600ഓളം പേരെയാണ് ചാവക്കാട് മേഖലയില്‍ വിന്യസിക്കുന്നത്. ഇവരെ നയിക്കാന്‍ പുറത്തുനിന്നുള്ള രണ്ട് സി.ഐമാരും 25ഓളം എസ്.ഐമാരും ചാവക്കാട്ടത്തെി. കൂടാതെ 14 വനിതാ പൊലീസുമുണ്ട്. ചാവക്കാട്, വടക്കേക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രശ്നസാധ്യതയുള്ള 17 ബൂത്തുകളാണുള്ളത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.