മേലൂരില്‍ കഥകളിരാവുണരുന്നു

ചാലക്കുടി: മേലൂര്‍ കാലടി ശിവക്ഷേത്രത്തില്‍ ചൊവ്വാഴ്ച കഥകളിരാവുകളുടെ കേളികൊട്ട് ഉയരും. ചാലക്കുടി നമ്പീശന്‍ സ്മാരക കഥകളി ക്ളബിന്‍െറ അവാര്‍ഡ് വിതരണ, അനുസ്മരണ സമ്മേളനത്തിന്‍െറ ഭാഗമായാണ് ജനുവരി മൂന്ന് വരെ കഥകളി അരങ്ങേറുക. അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി കേന്ദ്രത്തിന്‍െറ സഹകരണത്തോടെ ഷണ്‍മുഖപ്രിയം എന്ന പേരിലാണ് പരിപാടി. കലാമണ്ഡലം മാടമ്പ് സുബ്രഹ്മണ്യന്‍ നമ്പൂതിരിക്ക് ചാലക്കുടി നമ്പീശന്‍ സ്മാരക സുവര്‍ണമുദ്രയും യുവകഥകളി നടന്‍ കലാമണ്ഡലം ഷണ്‍മുഖന് വി.എന്‍. മേനോന്‍ സ്മാരക സുവര്‍ണമുദ്രയും കഥകളി ചെണ്ടവാദകന്‍ കലാമണ്ഡലം വേണുമോഹന് നവഭവ സുവര്‍ണമുദ്രയും സമ്മാനിക്കും. കലാമണ്ഡലം ഷണ്‍മുഖന്‍െറ ആറ് വ്യത്യസ്ത വേഷങ്ങള്‍ കഥകളിയില്‍ അരങ്ങേറും. ചൊവ്വാഴ്ചയും ബുധനാഴ്ചയും ആറിന് കാലകേയവധം കഥകളി അവതരിപ്പിക്കും. വ്യാഴാഴ്ച അഞ്ചിന് കലാമണ്ഡലം വിഷ്ണുവും കൃഷ്ണകുമാറും അവതരിപ്പിക്കുന്ന കഥകളിപ്പദ കച്ചേരിക്ക് ശേഷം കല്യാണസൗഗന്ധികം കഥകളി ഉണ്ടാകും. വെള്ളിയാഴ്ച അഞ്ചിന് സദനം ജ്യോതിഷ്ബാബു, തൃപ്പൂണിത്തുറ അര്‍ജുനന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കഥകളിപ്പദ കച്ചേരിക്ക് ശേഷം സീതാസ്വയംവരം കഥകളി അരങ്ങേറും. ശനിയാഴ്ച അഞ്ചിന് നെടുമ്പിള്ളി രാംമോഹനനും കലാമണ്ഡലം വിഷ്ണുവുമാണ് കഥകളിപ്പദ കച്ചേരി അവതരിപ്പിക്കുക. 6.30ന് ബാലിവധം കഥകളി. ഞായറാഴ്ച രാവിലെ 10.30ന് കലാമണ്ഡലം ബാബു നമ്പൂതിരിയും വിനോദും രണ്ടിന് കലാമണ്ഡലം ബാബു നമ്പൂതിരിയും കലാനിലയം രാജീവും കഥകളിപ്പദ കച്ചേരി അവതരിപ്പിക്കും. നാലിന് പൊതുസമ്മേളനം, അവാര്‍ഡ് വിതരണം എന്നിവ നടക്കും. ആറിന് പുറപ്പാട്, മേളപ്പദം, ഉത്തരാസ്വയംവരം, രാവണോദ്ഭവം കഥകളി നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.