വിശ്രമിക്കാം; കണ്‍നിറയെ ശലഭങ്ങളെ കാണാം

കൊടകര: സുന്ദരമായ ചിത്രശലഭങ്ങളെ ആസ്വദിച്ച് വിശ്രമിക്കാന്‍ സഞ്ചാരികള്‍ക്കൊരിടം ഒരുങ്ങുന്നു. വിസ്മൃതിയിലാണ്ട പെരിങ്ങാംകുളത്തിന് പുതിയമുഖം. പായലും ചണ്ടിയും നിറഞ്ഞ കുളത്തിന്‍െറ പുനരുദ്ധാരണവും സൗന്ദര്യവത്കരണവും ഉടന്‍ പൂര്‍ത്തിയാവും. ആദ്യഘട്ട നിര്‍മാണങ്ങള്‍ രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കി വിശ്രമകേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറക്കും. വിസ്തൃതമായ കുളത്തിനു മൂന്നുവശത്തുമായാണ് ഉദ്യാന നിര്‍മാണം. പായലും ചളിയും നീക്കി വശങ്ങള്‍ കെട്ടി ചുറ്റും നടപ്പാതയും ഇരിപ്പിടങ്ങളും ഒരുക്കും. പുല്ലുകള്‍ വെച്ചുപിടിപ്പിച്ചും കുളത്തിന്‍െറ ഭിത്തിയില്‍ പൂച്ചെടികള്‍ നട്ടുമാണ് സൗന്ദര്യവത്കരിക്കുക. ചെങ്കല്ലുകൊണ്ട് ഗോപുരങ്ങളും ഒരുക്കും. വൈകുന്നേരങ്ങളില്‍ യാത്രക്കാര്‍ക്ക് വിശ്രമത്തിന് സ്ഥലമൊരുക്കലാണ് ലക്ഷ്യം. കൃഷിയിടങ്ങളില്‍ ജലസേചനത്തിന് പ്രയോജനപ്പെടുത്തിയിരുന്നതാണ് പൊതുകുളം. കടുത്ത വേനലിലും വെള്ളം വറ്റാറില്ല. വര്‍ഷങ്ങളായി പുല്ലും പായലും നിറഞ്ഞ്, വശങ്ങള്‍ ഇടിഞ്ഞ് ശോച്യാവസ്ഥയിലായിരുന്നു. പേരാമ്പ്ര അപ്പോളോ ടയേഴ്സ് കമ്പനിയുടെ സി.എസ്.ആര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വഴിയോര വിശ്രമകേന്ദ്രം ഒരുക്കുന്നത്. കോട്ടയം ആസ്ഥാനമായുള്ള ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസാണ് കുളത്തിന്‍െറ സംരക്ഷണവും വിശ്രമകേന്ദ്രത്തിന്‍െറ നിര്‍മാണവും നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.