സഹകരണ ബാങ്കില്‍ വന്‍ തട്ടിപ്പ്; മാനേജരെ കാണാനില്ല

കൊടുങ്ങല്ലൂര്‍: ജില്ലാ സഹകരണ ബാങ്ക് കൊടുങ്ങല്ലൂര്‍ ബ്രാഞ്ചില്‍ കോടികളുടെ തട്ടിപ്പ്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബ്രാഞ്ച് മുന്‍ മാനേജര്‍ പറവൂര്‍ മന്നം സ്വദേശി ജാന്‍സമ്മക്കെതിരെ കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്തു. പൊലീസ് വീട് റെയ്ഡ് ചെയ്തെങ്കിലും ജാന്‍സമ്മയെ കണ്ടത്തൊനായില്ല. ഇവര്‍ മുങ്ങിയതായാണ് സംശയം. പരാതിയുടെ പശ്ചാത്തലത്തില്‍ ബാങ്കിലെ ആറ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. സ്വര്‍ണം പണയത്തിന്‍െറ കൃത്രിമ രേഖകള്‍ സൃഷ്ടിച്ച് 5.19 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പരാതി. പണയംവെക്കുന്ന സ്വര്‍ണം കൂടുതലായി കാണിച്ച് പണം തട്ടിയതായി സംശയിക്കുന്നു. കഴിഞ്ഞ ഡിസംബര്‍ ആദ്യം പുതിയ മാനേജര്‍ ചര്‍ജെടുത്തതോടെയാണ് തട്ടിപ്പ് പുറത്തായത്. 2012 -15 കാലയളവില്‍ ജാന്‍സമ്മ തന്നെയായിരുന്ന കൊടുങ്ങല്ലൂര്‍ ബ്രാഞ്ചിലെ മാനേജര്‍. ഈ കാലയളവിലാണ് തിരിമറി നടന്നതായി സംശയിക്കുന്നത്. ഇവര്‍ ജോലി ചെയ്ത മറ്റ് ബ്രാഞ്ചുകളിലും അധികൃതര്‍ അന്വേഷണം നടത്തുമെന്ന് സൂചനയുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ പൊലീസ് വിശദമായ പരിശോധന നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.