തൃശൂര്‍: വികസനാവശ്യത്തിനായി ശക്തന്‍ നഗര്‍ ഏറ്റെടുത്തതിലെ നഷ്ടപരിഹാരത്തുക നാലര പതിറ്റാണ്ടത്തൊനിരിക്കെ ഒടുവില്‍ കോടതിയില്‍ കൈമാറി. ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്‍കാത്ത സംഭവത്തില്‍ കോര്‍പറേഷന്‍ വാഹനങ്ങള്‍ ജപ്തി നടപടി വരെയത്തെിയ സംഭവത്തിലാണ് നഷ്ടപരിഹാരത്തിലെ 88 ലക്ഷം രൂപ തൃശൂര്‍ അഡീഷനല്‍ സബ് കോടതിയില്‍ കലക്ടര്‍ സമര്‍പ്പിച്ചത്. വികസനാവശ്യത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരം സര്‍ക്കാറാണ് അനുവദിക്കേണ്ടതെന്നിരിക്കെ, ഇക്കാര്യത്തില്‍ കോര്‍പറേഷന്‍ അധികൃതര്‍ സര്‍ക്കാറിനെ അറിയിക്കുന്നതിലുള്ള വീഴ്ചയായിരുന്നു ജപ്തി വരെയത്തെിച്ചത്. തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡ് വികസനത്തിനായി അടിയന്തരാവസ്ഥക്കാലത്ത് നിര്‍ബന്ധിത ഭൂമി ഏറ്റെടുക്കല്‍ വ്യവസ്ഥയനുസരിച്ച് എലുവത്തിങ്കല്‍ ജോര്‍ജിന്‍െറ ഉടമസ്ഥതയിലുള്ള 1.94 ഏക്കര്‍ ഭൂമി ഏറ്റെടുത്തതിലുള്ള നഷ്ടപരിഹാരം നല്‍കുന്നതിലാണ് കോര്‍പറേഷന്‍ വീഴ്ച വരുത്തിയത്. വില നിശ്ചയിക്കുന്നത് സംബന്ധിച്ചുണ്ടായിരുന്ന തര്‍ക്കത്തില്‍ ഒടുവില്‍ 2014ല്‍ ഹൈകോടതി പരാതിക്കാരുടെ വാദം അംഗീകരിച്ച് നഷ്ടപരിഹാരമായി 98.4 ലക്ഷം രൂപ നല്‍കണമെന്ന് വിധിച്ചു. സര്‍ക്കാറിന് വേണ്ടി വില നിശ്ചയിച്ച് നല്‍കുന്നതും, ഉത്തരവിടുന്നതും കലക്ടറാണെന്നിരിക്കെ തുക സംബന്ധിച്ച വിശദാംശം കലക്ടറെയായിരുന്നു കോര്‍പറേഷന്‍ ധരിപ്പിക്കേണ്ടത്. എന്നാല്‍, കോര്‍പറേഷന്‍ വിധി സംബന്ധിച്ച് മാറിയത്തെുന്ന കലക്ടര്‍മാരെ അറിയിച്ചിരുന്നില്ല. വിധി നടപ്പാക്കുന്നതില്‍ കോര്‍പറേഷന്‍ വീഴ്ച വരുത്തിയെന്ന് കാണിച്ച് പരാതിക്കാര്‍ തൃശൂര്‍ അഡീഷനല്‍ സബ് കോടതിയെ സമീപിച്ചിരുന്നതിലാണ് കോര്‍പറേഷന്‍ വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. കോടതി ഉദ്യോഗസ്ഥരത്തെും മുമ്പേ വിവരമറിഞ്ഞ് വാഹനങ്ങള്‍ കോര്‍പറേഷന്‍ അധികൃതര്‍ മാറ്റിയതിനാല്‍ നടപടി നടന്നില്ല. പിന്നീട് വിധിക്കെതിരെ ഹൈകോടതിയില്‍ നിന്നും സ്റ്റേ നേടുകയായിരുന്നു. ഇതിന് ശേഷം തുക കൈമാറേണ്ടത് കലക്ടറാണെന്ന് പറഞ്ഞ് പരാതിക്കാര്‍ കോടതിയെ സമീപിച്ചതോടെ കലക്ടറേറ്റിലെ വാഹനങ്ങളുടെ ജപ്തി നടപടിയാവശ്യത്തിലേക്കും കടന്നുവെങ്കിലും ഇതിനിടെ മാറിയത്തെിയ പുതിയ കലക്ടര്‍ ഫയല്‍ പരിശോധിച്ച് അടിയന്തര നടപടിയെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.