തൃശൂര്‍: മലയാളികള്‍ ഹര്‍ത്താല്‍ ഒഴിവുദിനമാക്കി ആഘോഷിക്കുകയാണെന്ന് ജനശ്രീ സുസ്ഥിര മിഷന്‍ ചെയര്‍മാന്‍ എം.എം. ഹസന്‍. ഹര്‍ത്താല്‍ നിരോധിക്കുന്ന നിയമമല്ല, നിയന്ത്രിക്കുന്ന നിയമമാണ് വേണ്ടതെന്നും ഹസന്‍ പറഞ്ഞു. കോര്‍പറേഷന്‍ ഓഫിസ് പരിസരത്ത് ജനശ്രീ സുസ്ഥിരമിഷന്‍ സംഘടിപ്പിച്ച ‘ഹര്‍ത്താല്‍ രഹിത കേരളം വോട്ടെടുപ്പും ഹിതപരിശോധനയും’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസംഘടിത ന്യൂനപക്ഷത്തിന് മേല്‍ സംഘടിത ഭൂരിപക്ഷം അടിച്ചേല്‍പിക്കുന്ന സമരമായി ഹര്‍ത്താല്‍ മാറി. ഹര്‍ത്താലിന്‍െറ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. ഹര്‍ത്താലിന് മൂന്ന് ദിവസം മുമ്പ് അനുമതി തേടുകയും പൊലീസിനെ അറിയിക്കുകയും വേണം. ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാന്‍ മുന്‍കൂര്‍ പണം ഈടാക്കണം. ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍ കുട്ടി അധ്യക്ഷത വഹിച്ചു. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ എം.എ. പോള്‍സണ്‍, ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കെ.വി. ദാസന്‍, ഡോ. പി.വി. കൃഷ്ണന്‍ നായര്‍, പ്രഫ. എം. മാധവന്‍ കുട്ടി, രാജേന്ദ്രന്‍ അരങ്ങത്ത്, ഡോ. ജയപ്രകാശ്, സി.സി. ബാബുരാജ്, രവി താണിക്കല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.