കൊടുങ്ങല്ലൂര്‍: പുല്ലൂറ്റില്‍ വീടിനോട് ചേര്‍ന്ന് പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ഗൃഹോപകരണ ശേഖരവും ഇരുചക്ര വാഹനങ്ങളും ദുരൂഹ സാഹര്യത്തില്‍ കത്തിനശിച്ചു. ബട്ടര്‍ഫൈ്ള ഹോം അപ്ളയന്‍സസിന്‍െറ ജില്ലയിലെ ഏജന്‍സി ഉടമ മതിലകത്ത് റഹീമിന്‍െറ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ഗൃഹോപകരണങ്ങളാണ് അഗ്നിക്കിരയായത്. പുല്ലൂറ്റ് മഞ്ഞന പള്ളിയുടെ സമീപത്തെ വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. തകരാറിനെ തുടര്‍ന്ന് വില്‍പന കേന്ദ്രങ്ങളില്‍നിന്ന് തിരിച്ചെടുത്ത് കമ്പനിക്ക് തിരിച്ചേല്‍പിക്കാന്‍ സൂക്ഷിച്ചിരുന്ന മിക്സി, ഫാന്‍, വാട്ടര്‍ ഹീറ്റര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, ഇലക്ട്രിക് കെറ്റില്‍ തുടങ്ങിയ ഗൃഹോപകരണങ്ങളോടൊപ്പം രണ്ട് ടുവീലറുകളും രണ്ട് ബൈക്കുകളുമാണ് കത്തിനശിച്ചത്. സമീപത്തുണ്ടായിരുന്ന കാര്‍ വീട്ടുകാര്‍ തള്ളിമാറ്റി. പോര്‍ച്ചിന്‍െറ മേല്‍ക്കൂരയും മറ്റ് ഭാഗങ്ങളും നശിച്ചു. ഷോര്‍ട്ട്സര്‍ക്യൂട്ടാണെന്ന് കരുതി മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത റഹീമും വീട്ടുകാരും അടുത്ത വീട്ടിലെ മോട്ടോറില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് തീ കെടുത്തി. പോര്‍ച്ചിന് സമീപത്തുനിന്ന് തീപ്പെട്ടിയും പുകയില പാക്കറ്റും ലഭിച്ചു. സംഭവത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്ന് സംശയിക്കുന്നു. പുല്ലൂറ്റ് നാരായണമംഗലത്താണ് ഏജന്‍സിയുടെ ഗോഡൗണ്‍.അഞ്ച് ലക്ഷത്തിലേറെ നഷ്ടം ഉണ്ടായതായി റഹീം കൊടുങ്ങല്ലൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രാത്രി കൊടുങ്ങല്ലൂര്‍ സി.ഐയും എസ്.ഐയും സംഘവും സ്ഥലത്തത്തെിയിരുന്നു. ഫയര്‍ഫോഴ്സും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.