അംബാനിയെ സ്വീകരിക്കാന്‍ നഗരസഭാധ്യക്ഷയും

ഗുരുവായൂര്‍: ഒന്നര പതിറ്റാണ്ടിന്‍െറ ഇടവേളക്ക് ശേഷം ഗുരുവായൂര്‍ ദേവസ്വത്തിന്‍െറ അതിഥിയെ സ്വീകരിക്കാന്‍ നഗരസഭ അധ്യക്ഷയത്തെി. ക്ഷേത്ര ദര്‍ശനത്തിനത്തെിയ വ്യവസായി മുകേഷ് അംബാനിയെ സ്വീകരിക്കാനാണ് നഗരസഭ അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി ദേവസ്വത്തിന്‍െറ ശ്രീവത്സം ഗെസ്റ്റ് ഹൗസിലത്തെിയത്. കഴിഞ്ഞ 15 വര്‍ഷത്തെ നഗരസഭയിലെ എല്‍.ഡി.എഫ് ഭരണകാലത്ത് ഒരിക്കല്‍ പോലും ദേവസ്വത്തിലത്തെുന്ന അതിഥിയെ സ്വീകരിക്കാന്‍ നഗരസഭ അധികാരികള്‍ മുതിര്‍ന്നിട്ടില്ല. ദേവസ്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച ഭരണസമിതി ഉള്ളകാലത്തുപോലും ഇത് സംഭവിച്ചിട്ടില്ല. നഗരസഭയുമായി ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാര്‍ എത്തുകയാണെങ്കില്‍ നഗരസഭ അധികൃതരത്തെി നിവേദനം നല്‍കാറുണ്ടെങ്കിലും സ്വീകരണത്തിന് നില്‍ക്കാറില്ല. നഗരസഭ വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍ ദേവസ്വം ചെയര്‍മാനും പങ്കെടുക്കാറില്ല. അഞ്ച് വര്‍ഷം മുമ്പ് എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ദേവസ്വം ചെയര്‍മാനായിരുന്ന തോട്ടത്തില്‍ രവീന്ദ്രന്‍ നഗരസഭ ഓഫിസിലത്തെി യോഗത്തില്‍ പങ്കെടുത്തത് മാത്രമാണ് ഇതിന് അപവാദം. ദേവസ്വവും നഗരസഭയും യോജിച്ചു നിന്നാലേ ഗുരുവായൂരിന്‍െറ വികസനം സാധ്യമാകൂ എന്ന ചിന്ത പ്രബലമാകുന്നതിന്‍െറ ഭാഗമായാണ് ഇരു അധികാര കേന്ദ്രങ്ങളും തമ്മിലുള്ള അകലം കുറച്ച് ദേവസ്വത്തിന്‍െറ അതിഥിയെ സ്വീകരിക്കാന്‍ നഗരസഭ ചെയര്‍പേഴ്സനത്തെിയത്. ശ്രീവത്സം ഗെസ്റ്റ് ഹൗസിലത്തെിയ അംബാനിയെ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതലയുള്ള എ.ഡി.എം സി.കെ. അനന്തകൃഷ്ണന്‍, ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാവിലെ പത്തോടെ പന്തീരടി പൂജ നടതുറന്ന സമയത്താണ് അംബാനിയും ബന്ധുക്കളായ വിദാദാനി, വിജല്‍ എന്നിവരും ക്ഷേത്രത്തിലത്തെിയത്. ഗുരുവായൂരപ്പനെ തൊഴുത് സോപാനത്തില്‍ കാണിക്ക സമര്‍പ്പിച്ചു. ശ്രീലകത്ത് നെയ്വിളക്ക് വഴിപാട് നടത്തി. മേല്‍ശാന്തി കവപ്രമാറത്ത് നാരായണന്‍ നമ്പൂതിരി പ്രസാദം നല്‍കി. രാവിലെ ഒമ്പതോടെ അരിയന്നൂരില്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍ ഇറങ്ങിയ അംബാനി കാര്‍ മാര്‍ഗമാണ് ഗുരുവായൂരിലത്തെിയത്. എ.സി.പി ആര്‍. ജയചന്ദ്രന്‍ പിള്ള, ടെമ്പിള്‍ എസ്.ഐ യു.എച്ച്. സുനില്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.