മാള: കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ വട്ടക്കുളം ചെറുകിട ജലസേചനപദ്ധതിക്ക് ശാപമോക്ഷമായില്ല. നാല് പതിറ്റാണ്ട്് മുമ്പ് ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തതാണ് പദ്ധതി. പദ്ധതി ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. തുമ്പരശേരിലെ വട്ടക്കുളം ചെറുകിട ജലസേചന പദ്ധതിയില്‍ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത.് 2000 ത്തില്‍ അധികാരത്തിലത്തെിയ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയും കുഴൂര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് രണ്ട് കിലോമീറ്ററോളം വലിയ പൈപ്പിട്ട് പോളക്കുളത്തിലേക്ക് വെള്ളമത്തെിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. മാറ്റിവെച്ച 100 എച്ച്.പിയുടെ രണ്ട് മോട്ടോറുകളും പുഴയില്‍ നിന്ന് പമ്പിങ്ങിനുപയോഗിക്കും വിധം ശേഷിയില്ലാത്തതായിരുന്നു കാരണം. കുഴൂര്‍ ഗവ. ഹൈസ്കൂള്‍, ഗ്രാമ പഞ്ചായത്തോഫിസ്, വില്ളേജോഫിസുകള്‍ തുടങ്ങിയവയുടെ പരിസരങ്ങള്‍, പാറപ്പുറം തുടങ്ങിയ പ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമാകുന്നത് വട്ടക്കുളം ഇറിഗേഷനില്‍ നിന്ന് കനാലിലൂടെ വെള്ളമത്തെുന്നതിനാലാണ്. കടുത്ത വേനലില്‍ ജാതി ,കുരുമുളക് തുടങ്ങിയ കാര്‍ഷിക വിളകള്‍ ഉണങ്ങി നശിക്കുമ്പോഴും കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിടുമ്പോഴും വന്‍ പ്രതിഷേധം ഉയരുന്നു. ഈസമയത്ത് മാത്രമാണ് കനാലിലൂടെ വെള്ളമത്തെിക്കുന്നത്. വേനലാരംഭിക്കുന്നതിന് മുമ്പേ രണ്ട് മോട്ടോറുകളും പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.എം തുമ്പരശേരി ബ്രാഞ്ച് സെക്രട്ടറി ഇ.വി.സദാനന്ദന്‍ ആവശ്യപ്പെട്ടു. മൂന്നു കി.മീ അകലെയുള്ള പോളക്കുളത്തില്‍ വെള്ളം എത്തിച്ച് അവിടെ നിന്നും പമ്പിങ് നടത്തി പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളായ താണിശേരി ഐരാണിക്കുളം തുടങ്ങിയയിടങ്ങളില്‍ വെള്ളമത്തെിക്കുകയായിരുന്നു പദ്ധതി ലക്ഷ്യം. കേന്ദ്ര മന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍ തുടക്കമിട്ടതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.