തൃശൂര്‍: ജില്ല വീണ്ടും പകര്‍ച്ചവ്യാധികളുടെ കേന്ദ്രമാവുന്നു. വ്യാഴാഴ്ച മൂന്നുപേര്‍ക്ക് കുഷ്ഠവും ഒരാള്‍ക്ക് മന്തും സ്ഥിരീകരിച്ചു. നേരത്തെ 10 പേര്‍ക്ക് കുഷ്ഠം കണ്ടത്തെിയിരുന്നു. സംസ്ഥനത്തുനിന്ന് നിര്‍മാര്‍ജനം ചെയ്ത രോഗങ്ങളാണ് തിരിച്ചത്തെുന്നത് എന്നത് ആശങ്കയുടെ ആഴം വര്‍ധിപ്പിക്കുന്നു. ‘സേഫ് കേരള’ കാമ്പയിന്‍ എന്ന പേരില്‍ ദിവസവും പരിശോധനകളും മറ്റും നടക്കുമ്പോഴാണ് മാരക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്‍െറ ഭാഗമായി നടത്തിയ പരിശോധനയില്‍ 20 പേര്‍ക്ക് മലമ്പനി അടക്കം വിവിധ രോഗങ്ങള്‍ കണ്ടത്തെി. മലമ്പനി സംശയിക്കുന്ന 347 പനി ബാധിതരുടെ രക്തസാമ്പിള്‍ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. കുഷ്ഠവും മന്തും സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി. ഗവ. ആശുപത്രികളില്‍ ചികിത്സാ സൗകര്യവും ഏര്‍പ്പെടുത്തി. ഭാഗികമായി പ്രതിരോധ കുത്തിവെപ്പെടുത്ത 23 കുട്ടികളെ പരിശോധനയില്‍ കണ്ടത്തെി. വീടുകളും സ്ഥാപനങ്ങളുമായി 836 ഇടങ്ങളിലെ 6801 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ഇതില്‍ 6190 പുരുഷന്മാരും 611 സ്ത്രീകളും ഉള്‍പ്പെടും. ഒരു വയസ്സില്‍ താഴെയുള്ള 20 പേരും അഞ്ചുവയസ്സില്‍ താഴെയുള്ള 162 പേരും ആറുമുതല്‍ 10 വയസ്സു വരെയുള്ള 145 പേരും 11 മുതല്‍ 15 വരെയുള്ള 24 പേരും അടക്കം 351 കുട്ടികളെയും പരിശോധിച്ചു. രോഗപ്രതിരോധ നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിയില്‍പെട്ട 297 ജില്ലകളില്‍ ഒന്നാണ് തൃശൂര്‍. പദ്ധതി പ്രകാരം ജില്ലയില്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള പ്രതിരോധ ചികിത്സ 86 ശതമാനം പൂര്‍ത്തിയായി. രോഗപ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം. നേരത്തെ മന്ത് റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ മരുന്ന് വിതരണം നിര്‍ത്തിവെച്ചിരുന്നു. ഇതിനിടെ, വടക്കേക്കാടും കൊടുങ്ങല്ലൂരും മലിന സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടത്തെിയ രണ്ട് സ്ഥാപനങ്ങള്‍ അധികൃതര്‍ പൂട്ടി. 14 കേന്ദ്രങ്ങളില്‍ വൃത്തിഹീന സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചതായി കണ്ടത്തെി. പകര്‍ച്ചവ്യാധി പടരാന്‍ സാഹചര്യം ഒരുക്കിയ എട്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. മലിനജലം പുറത്തേക്ക് ഒഴുക്കിയ 24 സ്ഥാപനങ്ങള്‍ക്കും മാലിന്യം ശരിയായി സംസ്കരിക്കാത്ത 25 സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. കൊതുകിന്‍െറ ഉറവിടം കണ്ടത്തെിയ 29 എണ്ണമടക്കം 105 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. രണ്ട് ലേബര്‍ക്യാമ്പുകളില്‍ നിന്ന് നിരോധിത പുകയില വസ്തുക്കള്‍ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.