വള്ളം തകര്‍ന്ന് കടലില്‍പെട്ട നാല് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

ചാവക്കാട്: ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയ ഒഴുക്കുവലക്കാരുടെ ഫൈബര്‍ വള്ളം തകര്‍ന്ന് കടലില്‍ അകപ്പെട്ട നാല് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇരട്ടപ്പുഴ സ്വദേശികളായ തൊണ്ടകേരന്‍ സഹദേവവന്‍ (60), വടക്കതറയില്‍ ഹംസ (50), കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസ് സ്വദേശി കറുത്ത വീട്ടില്‍ മൊയ്തുട്ടി (55), കന്യാകുമാരി ജില്ലയിലെ തെക്കേക്കര പുതിയതുറ പുല്ലുവിള സ്വദേശി ഡേവില്‍സണ്‍ (45) എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ മുനമ്പം തീരദേശ പൊലീസും കടപ്പുറം പോക്കാക്കില്ലത്ത് അബ്ദുറസാഖിന്‍െറ ഉടമസ്ഥതയിലുള്ള ബോട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് വെളിയങ്കോടിന് 15 കിലോമീറ്റര്‍ പടിഞ്ഞാറ് ആഴക്കടലിലാണ് അപകടം. ബ്ളാങ്ങാട് ബീച്ചില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് നാലംഗസംഘം മീന്‍ പിടിക്കാന്‍ പോയത്. ശക്തമായ കാറ്റില്‍പെട്ട് വള്ളത്തിന്‍െറ പിന്‍ഭാഗത്തെ മരപ്പലക ഇളകിയതാണ് അപകടകാരണം. നാലുപേരും മുങ്ങിത്താഴുന്ന വള്ളത്തില്‍ പിടിച്ചുകിടന്നു. ഇതിനിടെ, സഹദേവന്‍ മൊബൈല്‍ ഫോണില്‍ ബന്ധുവിനെയും ഇദ്ദേഹം ചാവക്കാട് പൊലീസിലും കൊടുങ്ങല്ലൂര്‍ തീരദേശ പൊലീസിലും വിവരം അറിയിച്ചു. പുലര്‍ച്ചെ 5.15 ഓടെ തീരദേശ പൊലീസിലെ സീനിയര്‍ സി.പി ഒ ബെന്നി ജെറാള്‍ഡ്, സി.പി.ഒ കെ.ടി. തോമസ്, സ്രാങ്ക് പ്രദീപ്, മറൈന്‍ ഗാര്‍ഡ് വിനോദ്. എന്നിവരടങ്ങിയ സംഘം സ്പീഡ് ബോട്ടില്‍ സഹദേവന്‍ പറഞ്ഞ ദിക്കിലേക്ക് പുറപ്പെട്ടു. രാവിലെ ഏഴിനാണ് സംഘം അപകടസ്ഥലത്തത്തെിയത്. ഇതിനിടെ, പൊലീസ് അറിയിച്ചതനുസരിച്ച് അബ്ദുറസാഖ് തന്‍െറ ‘റാസിഖ്’ ബോട്ടും തൊഴിലാളികളുമായി അപകടസ്ഥലത്തത്തെി. അപ്പോഴേക്കും സഹദേവനും ഹംസയും അവശരായിരുന്നു. ഇരുവരെയും കയറ്റി പൊലീസ് കരയിലേക്ക് കുതിച്ചു. മറ്റ് രണ്ടു പേര്‍ക്കും ബോട്ടില്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കി. മുനക്കകടവ് ഹാര്‍ബറിലത്തെിയ പൊലീസ് പരിക്കേറ്റവരെ കരയില്‍ കാത്തുനിന്ന എടക്കഴിയൂര്‍ ലൈഫ്കെയര്‍ ആംബുലന്‍സില്‍ താലൂക്കാശുപത്രിയിലത്തെിച്ചു. ചാവക്കാട് എ.എസ്.ഐ സതീശന്‍െറ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തത്തെി. അപകടത്തില്‍പെട്ട വള്ളവും വലകളും മത്സ്യവും എന്‍ജിനുകളും മറ്റ് സാമഗ്രികളും ബോട്ടിലത്തെിയ തൊഴിലാളികള്‍ വൈകീട്ട് ആറോടെ മുനക്കകടവില്‍ എത്തിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് പി.എം.മുജീബ്, പഞ്ചായത്തംഗം അഷ്ക്കറലി, തീരദേശ സ്റ്റേഷനിലെ എസ്.ഐ സി.ജെ. പോള്‍സണ്‍, സീനിയര്‍ സി.പി.ഒ അബ്ദുല്‍ അഹദ്, സി.പി.ഒ ജയപ്രകാശ് എന്നിവര്‍ സ്ഥലത്തത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.