ശരണ്യ പദ്ധതിയില്‍ ഒന്നരക്കോടിയുടെ സഹായം

തൃശൂര്‍: സ്ത്രീകള്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതിയായ ശരണ്യ വഴി ജില്ലയില്‍ ഒന്നരക്കോടിയുടെ ധനസഹായം നല്‍കും. പദ്ധതിയുടെ ജില്ലാതല സമിതിയാണ് അപേക്ഷകള്‍ പരിഗണിച്ച് പാസാക്കിയത്. തയ്യല്‍, പശുവളര്‍ത്തല്‍, ഹോളോബ്രിക്സ് നിര്‍മാണം, ജൈവവള വിപണനം, ബേക്കറി, പട്ടി വളര്‍ത്തല്‍, അച്ചാര്‍ നിര്‍മാണം, ആട് വളര്‍ത്തല്‍, പലഹാര നിര്‍മാണം, കോഴി വളര്‍ത്തല്‍, റെഡിമെയ്ഡ് കുഞ്ഞുടുപ്പുകളുടെ വില്‍പന തുടങ്ങിയ സംരംഭകത്വ പദ്ധതികള്‍ക്കാണ് ധനസഹായം നല്‍കുന്നത്. എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല സമിതി ചെയര്‍മാന്‍ കലക്ടറും കണ്‍വീനര്‍ ജില്ലാ എംപ്ളോയ്മെന്‍റ് ഓഫിസറുമാണ്. ജില്ലാ എംപ്ളോയ്മെന്‍റ് ഓഫിസര്‍ വി.എം. നഫീസ, മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.