ബ്ളോക് പഞ്ചായത്ത് കേരളോത്സവം: അടാട്ട് പഞ്ചായത്തിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്

തൃശൂര്‍: പുഴക്കല്‍ ബ്ളോക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. കഴിഞ്ഞ നാല് ദിവസങ്ങളിലായി വിവിധ കേങ്ങ്രളില്‍ നടന്ന കേരളോത്സവ മത്സരങ്ങളില്‍ അടാട്ട് പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടി. കോലഴി പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. പുഴക്കല്‍ ബ്ളോക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ലൈജു സി. എടക്കളത്തൂര്‍ സമ്മാനദാനം നിര്‍വഹിച്ചു. ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുമാഹരി അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ സി.വി. കുര്യാക്കോസ്, അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റ് വി.ഒ. ചുമ്മാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി ജയലക്ഷ്മി, ബ്ളോക് പഞ്ചായത്തംഗങ്ങളായ എം.ടി. സന്തോഷ്, ഷീബ ഗിരീഷ്, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ സി.ആര്‍. ചെറിയാന്‍, എക്സറ്റന്‍ഷന്‍ ഓഫിസര്‍ (ഹൗസിങ്) ഇ.വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.