സര്‍ക്കീട്ടിനിറങ്ങിയ മലമ്പാമ്പ് നാട്ടുകാരുടെ സവാരി മുടക്കി

തൃശൂര്‍: കുന്നംകുളം - തൃശൂര്‍ റോഡില്‍ മലമ്പാമ്പ് ഗതാഗത തടസ്സം സൃഷ്ടിച്ചു. പുഴയ്ക്കല്‍ പെട്രോള്‍ പമ്പിനു സമീപം നടുറോഡിലാണ് തിങ്കളാഴ്ച രാത്രി പാമ്പിനെ കണ്ടത്തെിയത്. രാത്രി പത്തരക്കാണ് സംഭവം. ചാറ്റല്‍ മഴയില്‍ പാടത്തുനിന്ന് കയറിവന്ന പാമ്പ് ഡിവൈഡറിനോട് ചേര്‍ന്ന് റോഡില്‍ കിടക്കുകയായിരുന്നു. പാമ്പിനെ കണ്ട് യാത്രക്കാര്‍ വാഹനങ്ങള്‍ നിര്‍ത്തിയതോടെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. യാത്രക്കാരില്‍ ചിലര്‍ വിരട്ടിയോടിക്കാന്‍ ശ്രമിച്ചെങ്കിലും പാമ്പ് വഴിയില്‍ തന്നെ കിടന്നു. ഇതിനിടെ സ്ഥലത്തത്തെിയ വെസ്റ്റ്പൊലീസിനും ഒന്നും ചെയ്യാനായില്ല. ഒടുവില്‍ വന്യജീവി സംരക്ഷകന്‍ എല്‍ത്തുരുത്ത് സേവ്യറിനെ വിളിച്ചുവരുത്തിയാണ് പാമ്പിനെ റോഡില്‍ നിന്നു മാറ്റിയത്. പിടികൂടിയ പാമ്പിന് 15 കിലോ ഭാരവും 12 അടി നീളമുള്ളതായി സേവ്യര്‍ എല്‍ത്തുരുത്ത് പറഞ്ഞു. പിന്നീട് വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.