തൃശൂര്‍: മതേതര പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിനെ ഒരു പ്രത്യേക സമുദായത്തിന്‍െറ ഭാഗമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് പാര്‍ട്ടിക്ക് അപമാനമാണെന്നും വോട്ടിന് വേണ്ടി ജാതിമത വര്‍ഗീയ പ്രീണനങ്ങള്‍ നടത്തുന്നത് അപകടകരമായ പ്രവണതയാണെന്നും ഗവ. ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജന. സെക്രട്ടറിയുമായ അഡ്വ. തോമസ് ഉണ്ണിയാടന്‍. കേരള കോണ്‍ഗ്രസ് എം ജില്ലാ നേതൃസംഗമവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്‍റ് എം.പി. പോളി അധ്യക്ഷത വഹിച്ചു. ബേബി മാത്യു കാവുങ്കല്‍, സി.വി. കുര്യാക്കോസ്, ജോണി ചിറ്റിലപ്പിള്ളി, ബേബി നെല്ലിക്കുഴി, തോമസ് ആന്‍റണി, ടി.കെ. വര്‍ഗീസ്, ഇട്ട്യേച്ചന്‍ തരകന്‍, എ.സി. ജോര്‍ജ്, ലോനപ്പന്‍ എപ്പറമ്പില്‍, സി.പി. പോള്‍, എ.എല്‍. ആന്‍റണി, റോസിലി ഫ്രാന്‍സിസ്, മിനി മോഹന്‍ദാസ്, ജോസ് മുതുകാട്ടില്‍, സജി ജോസഫ്, പി.ഒ. ലോയ്ഡ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.