ചാവക്കാട്: തിരുവത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫ വധിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായി കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പുറത്തായ സി.എ. ഗോപപ്രതാപന്‍െറ നേതൃത്വത്തില്‍ സമാന്തര കമ്മിറ്റി. കെ. കരുണാകരന്‍ ഫൗണ്ടേഷന്‍ എന്നപേരിലാണ് ഐ വിഭാഗം പുതിയ കമ്മിറ്റി രൂപവത്കരിച്ചത്. ഞായറാഴ്ച വൈകീട്ട് നടന്ന രൂപവത്്കരണ യോഗത്തില്‍ ഐ വിഭാഗത്തിലെ 200 ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തതായി നേതാക്കള്‍ അവകാശപ്പെട്ടു. ഫൗണ്ടേഷന്‍ ചെയര്‍മാനായി ഗോപപ്രതാപനെയും ജനറല്‍ കണ്‍വീനറായി വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കൂടിയായ എന്‍.എം.കെ നബീലിനെയും തെരഞ്ഞെടുത്തു. ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജെ. ചാക്കോ, ഡി.സി.സി അംഗങ്ങളായ സി.കുമാരമേനോന്‍, എ.പി. മുഹമ്മദുണ്ണി, ടി.പി. അലി, ഐ.പി. രാജേന്ദ്രന്‍, ബ്ളോക് നേതാക്കളായ കെ.പി. ഉദയന്‍, കെ.എം. ഇബ്രാഹിം, എം.എസ്. ശിവദാസന്‍, കാട്ടി അബ്ദുറഹ്മാന്‍, പി.എം. ലിയാഖത്തലി ഖാന്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ വിമതരായി മത്സരിച്ചതിനും അവരെ സഹായിച്ചതിനും കെ.പി.സി.സി പുറത്താക്കിയ ഐ വിഭാഗം നേതാക്കളുള്‍പ്പെടെയുള്ളവര്‍ ഇവരിലുണ്ട്. ഐ വിഭാഗത്തിലെ പ്രധാന നേതാക്കളിലൊരാളായ പി.കെ. അബൂബക്കര്‍ ഹാജി പങ്കെടുത്തില്ല. നിയോജകമണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തിലും കമ്മിറ്റികള്‍ രൂപവത്കരിച്ച് സന്നദ്ധ, സാമൂഹിക പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഹനീഫാ വധവുമായി ബന്ധപ്പെട്ട ഗ്രൂപ് പോരിന് പിന്നില്‍ ഗോപപ്രതാപന് പങ്കുണ്ടെന്ന കെ.പി.സി.സി ഉപസമിതി റിപ്പോര്‍ട്ടിന്മേലാണ് ഇദ്ദേഹത്തെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പുറത്താക്കിയത്. ഗോപപ്രതാപനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുക്കണമെന്ന് ഹനീഫയുടെ ബന്ധുക്കളും എ വിഭാഗം നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.