തൃശൂര്‍: ജയിലുകളില്‍ മരിച്ചവര്‍ക്ക് കലക്ടറേറ്റിന് മുന്നില്‍ ‘സെമിത്തേരി’യൊരുക്കി മനുഷ്യാവകാശ ദിനത്തില്‍ പ്രതിഷേധം. നേര്‍വഴി മനുഷ്യാവകാശ സംരക്ഷണ സമിതിയും ഗാന്ധിതീരം ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 15 വര്‍ഷത്തിനിടെ ജയിലുകളില്‍ മരിച്ച 55 വയസ്സില്‍ താഴെയുള്ള 376 പേര്‍ക്ക് പ്രതീകാത്മക സെമിത്തേരി ഒരുക്കി പൂക്കള്‍ അര്‍പ്പിച്ചായിരുന്നു പ്രതിഷേധം. അഴിമതിമുക്ത പൊലീസിനേ അഴിമതി തടയാനാവൂ എന്നതിനാല്‍ ആദ്യം പൊലീസിലെ അഴിമതി ഇല്ലാതാക്കണമെന്നും ജനപങ്കാളിത്തോത്തോടെ പൊലീസിനെ നവീകരിക്കണമെന്നും സംവാദത്തില്‍ അഭിപ്രായമുയര്‍ന്നു. കവയിത്രി ബള്‍ക്കീസ് ബാനു ഉദ്ഘാടനം ചെയ്തു. നേര്‍വഴി സെക്രട്ടറി ടി.കെ. നവീനചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.യു.സി.എല്‍ പ്രസിഡന്‍റ് ടി.കെ. വാസു, സി.കെ. ബിജോയ്, കെ.എസ്. സജീവന്‍, അഡ്വ. സോജന്‍ ജോബ്, തമ്പി കളത്തില്‍, സി.ബി. അശോക് കുമാര്‍, റാഫി പരുത്തിപാറ, രാജന്‍ ഇയ്യാനി, അഡ്വ. ശൈലേന്ദ്രനാഥ്, ആന്‍റികറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്‍റ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.സി. സാജന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.