തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന നഗരം കനത്ത സുരക്ഷാ വയലത്തിലേക്ക്. മോദി പ്രസംഗിക്കുന്ന തേക്കിന്‍കാട് മൈതാനിയിലെ തെക്കേഗോപുരനടയില്‍ ഒരുക്കം തകൃതിയാണ്. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ എസ്.പി.ജിയടക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ തൃശൂരിലത്തെും. പ്രധാനമന്ത്രിയത്തെുന്ന തിങ്കളാഴ്ച വരെ നഗരം എസ്.പി.ജിയുടെയും കരിമ്പൂച്ചകളുടെയും സുരക്ഷാവലയത്തിലായിരിക്കും. കുറഞ്ഞ സമയത്തിനുള്ളില്‍ പ്രസംഗവേദിയടക്കം സജ്ജീകരിക്കാന്‍ രാപ്പകല്‍ ഭേദമന്യേയുള്ള നിര്‍മാണ ജോലികളാണ് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്നത്. തെക്കേഗോപുരനടയില്‍ പൂരത്തിന് വി.ഐ.പി പവലിയന്‍ ഒരുക്കുന്ന ഭാഗത്ത് വിദ്യാര്‍ഥി കോര്‍ണര്‍ ഭാഗത്തേക്ക് അഭിമുഖമായാണ് വേദി. ഇതര ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും സമ്മേളനത്തിനത്തെും. നഗരത്തിലും സമീപപ്രദേശങ്ങളിലും കനത്ത സുരക്ഷ സന്നാഹമാണ് ഒരുക്കുന്നത്. കൊച്ചിയില്‍ നിന്ന് ഹെലികോപ്ടറില്‍ കുട്ടനെല്ലൂരില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് റോഡുമാര്‍ഗമാണ് വേദിയിലത്തെുക. ബി.ജെ.പി ദേശീയ പ്രസിഡന്‍റ് അമിത്ഷാ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും മറ്റ് നേതാക്കളുടെ കാര്യത്തില്‍ വ്യക്തതയില്ല. സംസ്ഥാനത്ത് മോദി പങ്കെടുക്കുന്ന ആദ്യ പരിപാടിയെന്ന നിലയിലും ഏക പാര്‍ട്ടി പരിപാടിയെന്ന നിലയിലും തൃശൂര്‍ സമ്മേളനത്തിന് പ്രാധാന്യമേറെയാണ്. മതമേലധ്യക്ഷരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, തൃശൂര്‍ ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ് പ്രതിനിധി എന്നിവരെയും, ജില്ലയിലെ കോളജുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെ മാനേജ്മെന്‍റ് പ്രതിനിധികളെയുമാണ് ക്ഷണിച്ചിട്ടുള്ളത്. എസ്.പി.ജിക്ക് പുറമെ കേരള പൊലീസിന്‍െറ സുരക്ഷക്രമീകരണങ്ങളും ഉണ്ടാകും. ഒരുക്കം വിലയിരുത്താന്‍ ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗം തൃശൂരില്‍ ചേര്‍ന്നു. പ്രസിഡന്‍റ് വി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗങ്ങളായ സി.കെ. പത്മനാഭന്‍, കെ.വി. ശ്രീധരന്‍, ജനറല്‍ സെക്രട്ടറിമാരായ കെ.പി. ശ്രീശന്‍, കെ.ആര്‍. ഉമാകാന്തന്‍, കെ. സുഭാഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.