തൃശൂര്‍: യുവാവിന്‍െറ ദുരൂഹമരണം സംബന്ധിച്ച് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടും പൊലീസ് നടപടികളായില്ല. സംഭവത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് മരിച്ചയാളുടെ പിതാവ് എസ്.പിക്ക് പരാതി നല്‍കി. അന്തിക്കാട് സ്വദേശി കുറുമ്പിലാവ് പേരോത്ത് വീട്ടില്‍ രഞ്ജിത്ത് 2012 ജനുവരി 16നാണ് മരിച്ചത്. അന്തിക്കാട് പൊലീസിന്‍െറ അന്വേഷണത്തില്‍ പാളിച്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി പിതാവ് കുഞ്ഞയ്യപ്പന്‍ നല്‍കിയ ഹരജിയില്‍ തൃശൂര്‍ ഫസ്റ്റ്ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ടി.പി.അനില്‍ 2015 ആഗസ്റ്റ് 11നാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ ഇതുവരെ നടപടിയൊന്നുമായിട്ടില്ളെന്ന് കുഞ്ഞയ്യപ്പന്‍ റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 2011 ഡിസംബര്‍ 31ന് വൈകീട്ട് അഞ്ചിന് വീട്ടില്‍ നിന്ന് കൂട്ടുകാരനുമൊത്ത് ബൈക്കില്‍ പോയ രഞ്ജിത്ത് അപകടത്തില്‍പെട്ട് ആശുപത്രിയിലാണെന്ന വിവരമാണ് പിന്നീട് വീട്ടുകാര്‍ക്ക് ലഭിച്ചത്. ചികിത്സയിലിരിക്കെ ജനുവരി 16ന് മരിച്ചു. തലക്കേറ്റ മാരക മുറിവാണ് മരണകാരണമായി ഡോക്ടര്‍മാര്‍ പറഞ്ഞത്. അന്വേഷണോദ്യോഗസ്ഥന്‍ ചികിത്സാ രേഖകള്‍ ഹാജരാക്കുകയോ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തുകയോ അവരെ സാക്ഷിപ്പട്ടികയില്‍പെടുത്തുകയോ ചെയ്തില്ളെന്ന് കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് അന്തിക്കാട് സി.ഐയുടെ മേല്‍നോട്ടത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. മകന്‍െറ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സത്യസന്ധമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കുഞ്ഞയ്യപ്പന്‍ എസ്.പിക്ക് പരാതി നല്‍കിയത്. തുടരന്വേഷണം തുടങ്ങാത്തത് സംശയകരമാണെന്ന് കേസില്‍ ഹാജരാവുന്ന അഡ്വ.സോജന്‍ ജോബും പി.പി.സീമയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.