വഴിയോരക്കച്ചവട തൊഴിലാളി ഫെഡ. രൂപവത്കരണ സമ്മേളനം നാളെ

തൃശൂര്‍: വഴിയോരകച്ചവടത്തില്‍ ഏര്‍പ്പെട്ടവരുടെ ജില്ലാതല യൂനിയനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനായി സി.ഐ.ടി.യു സംസ്ഥാന വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷന് രൂപംനല്‍കുമെന്ന് ജില്ലാ പ്രസിഡന്‍റ് കെ.എഫ്. ഡേവീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബുധനാഴ്ച 10ന് സാഹിത്യ അക്കാദമിയില്‍ ചേരുന്ന രൂപവത്കരണ സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. ഈ രംഗത്ത് 2014ല്‍ കേന്ദ്രനിയമം നിലവില്‍വന്നെങ്കിലും കേരളത്തില്‍ നിയമം ഉണ്ടായിട്ടില്ല. അതിനാല്‍ ഈ മേഖലയിലെ തൊഴിലാളികള്‍ പീഡനവും ചൂഷണവും അനുഭവിക്കുകയാണ്. ജില്ലയില്‍ ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ വഴിയോരങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. വ്യക്തമായ തൊഴില്‍ നിയമങ്ങളും ക്ഷേമപദ്ധതികളും മാന്യമായി തൊഴില്‍ ചെയ്യാനുള്ള സാഹചര്യവും കൊണ്ടുവരുക, തൊഴിലാളികളുടെ ദുരിതങ്ങള്‍ അധികാരികളുടെ മുന്നില്‍ കൊണ്ടുവരുക എന്നിവയാണ് ലക്ഷ്യം. സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ. ഷാജന്‍, കണ്‍വീനര്‍ കെ. വേണുഗോപാല്‍, ട്രഷറര്‍ ടി. ശ്രീകുമാര്‍, സംസ്ഥാന കണ്‍വീനര്‍ ആര്‍.വി. ഇക്ബാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.