ഭരിക്കും മുമ്പേ പോര് തുടങ്ങി

തൃശൂര്‍: ഭരിക്കാന്‍ തുടങ്ങും മുമ്പേ കോര്‍പറേഷനില്‍ മുന്നണികളില്‍ ആഭ്യന്തര കലഹം തുടങ്ങി. അപ്രതീക്ഷിത നേട്ടമുണ്ടാക്കിയ ഇടതുമുന്നണിക്ക് കേവലഭൂരിപക്ഷത്തിന് വിജയം കിട്ടിയില്ളെങ്കിലും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ഭരിക്കാനിരിക്കുമ്പോഴാണ് സ്ഥിരംസമിതി അധ്യക്ഷ പദവിയെ ചൊല്ലി ജനതദാള്‍-എസ് അംഗം ഇടഞ്ഞത്. ഇടതു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനുള്ള പാര്‍ട്ടി നിര്‍ദേശം അവഗണിച്ച് വോട്ട് അസാധുവാക്കിയാണ് ഇടതുമുന്നണിയിലെ തര്‍ക്കത്തുടക്കം. സംഭവത്തില്‍ കോര്‍പറേഷന്‍ ഇടതുമുന്നണി അടിയന്തര യോഗം ചേര്‍ന്ന് ജനതാദളിനോട് വിശദീകരണം തേടി. വിപ്പ് ലംഘിച്ച അംഗത്തിനെതിരെ നടപടി സംബന്ധിച്ച് അടിയന്തര വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. സ്ഥാനാര്‍ഥി നിര്‍ണയത്തോടെ തുടങ്ങിയ കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമായി. മുന്‍ മേയര്‍ രാജന്‍ പല്ലന്‍ തിങ്കളാഴ്ച സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ പ്രതിഷേധം പരസ്യമാക്കി. ഇടതുമുന്നണിക്ക് ഭൂരിപക്ഷമുള്ള ധനകാര്യ സ്ഥിരം സമിതിയിലാണ് രാജന്‍ പല്ലന്‍ ഉള്‍പ്പെട്ടതെങ്കിലും, തെരഞ്ഞെടുപ്പ് നടപടികളില്‍ പങ്കെടുക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ആദ്യം മത്സരിക്കാന്‍ സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഗ്രൂപ് മാറിയുള്ള കളിയിലൂടെ പല്ലന്‍ സീറ്റ് നേടി. നല്ല ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു. പിന്നീട് പ്രതിപക്ഷ നേതൃപദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് രാജിഭീഷണി ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസിലെ ചേരിപ്പോര് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തിങ്കളാഴ്ച കൗണ്‍സില്‍ ഹാളിലുമത്തെിച്ചു. വിമതന് പദവി നല്‍കിയതിലെ തര്‍ക്കവും മറനീക്കി. കെ.പി.സി.സി നിര്‍ദേശം ലംഘിച്ച് വിമതര്‍ക്ക് പദവി നല്‍കിയത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുനില്‍ ലാലൂരിന്‍െറ പരാതിയില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഡി.സി.സിയോട് വിശദീകരണം തേടി. അധ്യക്ഷ തെരഞ്ഞെടുപ്പ് യോഗത്തിനത്തെിയ ലാലി ജയിംസ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍െറ മകള്‍ സി.ബി. ഗീതയോട് ദേഷ്യപ്പെട്ടു. കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള നഗരാസൂത്രണ സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ലാലിയെയാണ് പരിഗണിച്ചിരുന്നത്. ഇത് അട്ടിമറിച്ചത് സി.ബി. ഗീതയാണെന്നാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ലാലി ഐ ഗ്രൂപ് വിട്ടു. ഇതോടെ ഐ വിഭാഗം കൗണ്‍സിലര്‍മാരുടെ എണ്ണം 11 ആയി. എ വിഭാഗത്തിന് നേരത്തെ ഒമ്പതു കൗണ്‍സിലര്‍മാരുണ്ടായിരുന്നു. ക്ഷേമകാര്യ സമിതിയുടെ ചെയര്‍മാനായി കോണ്‍ഗ്രസ് വിമതന്‍ ജേക്കബ് പുലിക്കോട്ടിലിനെ തെരഞ്ഞെടുത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസും, വിവിധ മണ്ഡലം കമ്മിറ്റികളും രംഗത്തത്തെി. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നവരെ തീരുമാനിക്കാന്‍ ചേര്‍ന്ന ഡി.സി.സി നേതൃയോഗത്തില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരെ കൂര്‍ക്കഞ്ചേരി മണ്ഡലം പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. വിമതരെ സ്ഥാനങ്ങള്‍ നല്‍കി തിരികെയെടുക്കരുതെന്ന് കെ.പി.സി.സി നിര്‍ദേശമുണ്ട്. അത് ലംഘിച്ചാണ് രണ്ടുപേരെ സംഘടനയിലേക്ക് തിരികെയെടുത്തത്. തര്‍ക്ക സാഹചര്യത്തില്‍ സമവായത്തിലൂടെ ഭരണം നടത്താമെന്ന മുന്നണി ധാരണ എത്രനാള്‍ നീളുമെന്നത് കണ്ടറിയേണ്ടി വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.