നാടുനീളെ വിമാനത്താവളങ്ങളും തുറമുഖങ്ങളും നിര്‍മിക്കുന്നത് വിഡ്ഢിത്തം– ഡോ. ജി. മധുസൂദനന്‍

തൃശൂര്‍: വികസനത്തിന്‍െറ പേരില്‍ നാടുനീളെ വിമാനത്താവളങ്ങളും തുറമുഖങ്ങളും നിര്‍മിക്കുന്നത് പമ്പര വിഡ്ഢിത്തമാണെന്ന് വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റൈനബ്ള്‍ എനര്‍ജി മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ജി. മധുസൂദനന്‍. ഡോ.എം.പി. പരമേശ്വരന് നല്‍കിയ ആദരണത്തില്‍ ‘ ഊര്‍ജവും കേരള വികസനവും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയെയും ജൈവ വൈവിധ്യത്തെയും പാടെ നശിപ്പിച്ച വികസനം സകല ചരാചരങ്ങളുടെയും നിലനില്‍പിന് ഭീഷണിയാണ്. പാരമ്പര്യേതര ഊര്‍ജരംഗത്ത് കുതിപ്പുണ്ടാകണമെങ്കില്‍ സൗരോര്‍ജ സാമഗ്രികള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കണം. ഇന്ന് മുഴുവന്‍ സാമഗ്രികളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഈ ഇറക്കുമതി അവസാനിപ്പിക്കണം. ബദല്‍ ഊര്‍ജത്തിന്‍െറ മേഖലകളിലേക്ക് ക്രമാനുഗതമായി പരിവര്‍ത്തിപ്പിക്കണം. ഡോ. എം.എന്‍. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. ധരേശന്‍ ഉണ്ണിത്താന്‍, ഡോ. വി.കെ. ദാമോദരന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ബി. പ്രദീപ്, ഡോ. സുധാ ബാലഗോപാല്‍, സി.ടി. അജിത്കുമാര്‍, വി.ജി.ഗോപിനാഥന്‍, കെ.എസ്. സുധീര്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ നടന്ന ‘ഭാവി കേരളം- പ്രശ്നങ്ങള്‍ പ്രതീക്ഷകള്‍ ’ എന്ന സെമിനാര്‍ സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ് മുന്‍ ഡയറക്ടര്‍ ഡോ.കെ.പി. കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഇ.ജെ.ജെയിംസ് അധ്യക്ഷത വഹിച്ചു. ഡോ.കെ.ജി. പൗലോസ്, ഡോ. സി.ടി.എസ്. നായര്‍, ഡോ. പ്രവീണ കോടോത്ത്, ഡോ. ആര്‍.വി.ജി മേനോന്‍ എന്നിവര്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അഡ്വ. കെ.പി. രവിപ്രകാശ് സ്വാഗതവും കെ.എസ്. അര്‍ഷാദ് നന്ദിയും പറഞ്ഞു.ഞായറാഴ്ച രാവിലെ പത്തിന് അഖിലേന്ത്യാ ശാസ്ത്ര പ്രചാരക സംഗമം ഓള്‍ ഇന്ത്യ പീപ്പ്ള്‍സ് സയന്‍സ് നെറ്റ്വര്‍ക്ക് പ്രസിഡന്‍റ് ഡോള സബ്യസാചി ചാറ്റര്‍ജി ഉദ്ഘാടനം ചെയ്യും. കെ.കെ. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കും. ഉച്ചക്ക് രണ്ടിന് ഡോ.എം.പി. പരമേശ്വരന്‍ ആദരണ സമ്മേളനം ഡോ. അനിതാ രാംപാല്‍ ഉദ്ഘാടനം ചെയ്യും. ഡോ.കെ.പ്രവീണ്‍ലാല്‍ അധ്യക്ഷത വഹിക്കും. എം.പി.പരമേശ്വരന്‍െറ ‘ കാലഹരണമില്ലാത്ത സ്വപ്നങ്ങള്‍ ’ ആത്മകഥ പ്രഫ.എസ്. ശിവദാസ് എ.എ. ബോസിന് നല്‍കി പ്രകാശനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.