മാള: നിര്‍ധനരായ കുട്ടികളെ കണ്ടത്തെി അവരുടെ കലാപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും വിദ്യാഭ്യാസപരമായി കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള മേഖലകളില്‍ പ്രത്യേക പരിഗണന നല്‍കുന്നതിനുമുള്ള പദ്ധതി കുട്ടികളുടെ കലാഗ്രാമം കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ മാളയില്‍ ആരംഭിക്കും. കൊടുങ്ങല്ലൂരിലെ സ്നേഹപൂര്‍വം ട്രസ്റ്റിന്‍െറ ആഭിമുഖ്യത്തില്‍ ആരംഭിച്ച സ്നേഹപൂര്‍വം പദ്ധതിയുടെ രണ്ടാംഘട്ടമാണ് കുട്ടികളുടെ കലാഗ്രാമം. സ്നേഹപൂര്‍വം പദ്ധതി ആരംഭിച്ച കൊടുങ്ങല്ലൂരില്‍ തന്നെ കുട്ടികളുടെ കലാഗ്രാമത്തിന്‍െറ ആദ്യസംരംഭം പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി സസ്ഥാന സര്‍ക്കാര്‍ ഒരു കോടി അനുവദിച്ചു. അഞ്ച് വയസ്സിന് താഴെയുള്ളവരും ഒന്നാം ക്ളാസ് മുതല്‍ പ്ളസ്ടു വരെയുള്ള വിദ്യാര്‍ഥികളുമായ കുട്ടികളെ അവധി ദിവസങ്ങളില്‍ അവരുടെ വീടുകളില്‍ നിന്നും കലാഗ്രാമത്തിലത്തെിക്കുകയും ക്ളാസ് നല്‍കിയ ശേഷം തിരിച്ചു വീടുകളില്‍ എത്തിക്കുകയും ചെയ്യുന്നതാണ് പദ്ധതി. മാളയില്‍ പുത്തന്‍ചിറ - കരിങ്ങാച്ചിറ കരുണ ട്രസ്റ്റിന്‍െറ സ്നേഹവീടിന് സമീപം വെറോണിക്ക ഗ്രാമത്തിലാണ് ആരംഭിക്കുന്നത്. സാമൂഹ്യ ജീവ കാരുണ്യ പ്രവര്‍ത്തകയായ വെറോണിക്ക പന്തലിപ്പാടന്‍ കുട്ടികളുടെ ഗ്രാമത്തിനാവശ്യമായ ഒരേക്കര്‍ സ്ഥലം സൗജന്യമായി നല്‍കും. ചിങ്ങം ഒന്നിന് വെറോണിക്ക ഗ്രാമത്തില്‍വെച്ചു നടന്ന ചടങ്ങില്‍ ഇതുസംബന്ധിച്ച ധാരണാപത്രം ടി.എന്‍. പ്രതാപന്‍ എം.എല്‍.എക്ക് കൈമാറി. കുട്ടികളുടെ ഗ്രാമനിര്‍മാണത്തിനായി ഏകദേശം ആറ് കോടിയാണ് പ്രതീക്ഷിത ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.