കുന്നംകുളം: അക്കിക്കാവ് റോയല്‍ എന്‍ജിനീയറിങ് കോളജില്‍ മാനേജ്മെന്‍റിന്‍െറ ഒത്താശയോടെയാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയതെന്ന് എല്‍.ഡി.എഫ്. രണ്ടാംവര്‍ഷ വിദ്യാര്‍ഥി ഷഹീന്‍ കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് കോളജ് മാനേജ്മെന്‍റ് ആവശ്യപ്പെട്ട് തൊട്ടുടനെയാണ് ആരോപണവുമായി എല്‍.ഡി.എഫ് രംഗത്തത്തെിയത്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. അന്വേഷണ ചുമതല ഐ.ജിക്ക് നല്‍കുമെന്ന് ഡി.ജി.പി നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്നും സി.പി.എം ഏരിയ സെക്രട്ടറി ടി.കെ. വാസു വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കോളജ് ആക്രമിച്ചതിനും ആശുപത്രിയില്‍ കയറി ആക്രമം നടത്തിയതിന്‍െറ പേരില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കുന്ന പക്ഷം അവരെ നിയമപരമായി സംരക്ഷിക്കും. വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തിവീശി പ്രകോപനം ഉണ്ടാക്കാവുന്ന ഒന്നുംതന്നെ കോളജ് പരിസരത്ത് നടന്നിട്ടില്ളെന്ന് നേതാക്കളായ എം. ബാലാജി, ടി.ജി. സുന്ദര്‍ലാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം, കോളജിന്‍െറ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനുള്ള ബാഹ്യശക്തികളുടെ ശ്രമമാണ് വിദ്യാര്‍ഥി ആക്രമണവും ആരോപണവുമെന്ന് കോളജ് മാനേജിങ് കമ്മിറ്റി ഭാരവാഹികളായ പി. യഹിയ, കെ.എം. ഹൈദരലി കുറ്റപ്പെടുത്തി. കോളജ് തകര്‍ത്ത് നാശനഷ്ടം വരുത്തിയത് വിദ്യാര്‍ഥികളാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതില്‍ പങ്കില്ല. മാനേജ്മെന്‍റും വിദ്യാര്‍ഥികളും തമ്മില്‍ അകല്‍ച്ചയില്ല. വിദ്യാര്‍ഥിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. അക്കിക്കാവിലത്തെിയ പൊലീസ് ലാത്തിവീശുമ്പോള്‍ മാനേജ്മെന്‍റിന്‍െറ ആരുംതന്നെ പൊലീസിനോടൊപ്പം ഉണ്ടായിരുന്നില്ല. കോളജ് കാമ്പസില്‍നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരമുള്ള അക്കിക്കാവില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പൊലീസ് ഇടപെട്ടതില്‍ കോളജ് മാനേജ്മെന്‍റിനോ പ്രിന്‍സിപ്പലിനോ പങ്കുമില്ല. മൃതദേഹം കണ്ടെടുക്കുന്ന സമയത്ത് കോളജ് അസി. ഓപറേഷന്‍സ് മാനേജര്‍ ഷാനവാസ് പൊലീസ് ജീപ്പില്‍ ഉണ്ടായിരുന്നില്ല. കോളജിനെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമത്തിന്‍െറ ഭാഗമായാവാം സംഭവത്തില്‍ ഒരു ബന്ധവുമില്ലാത്ത മാനേജ്മെന്‍റിനെ ഇതിലേക്ക് വലിച്ചിഴക്കുന്നത്. കോളജ് പി.ടി.എ എക്സി. യോഗം ചേര്‍ന്ന് അക്രമം നടത്തിയവരെ കുറിച്ച് അന്വേഷിക്കാന്‍ പി.ടി.എ പ്രതിനിധികളും അധ്യാപകരുമടങ്ങുന്ന സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോളജിലെ അധ്യയനം ഓണാവധിക്ക് ശേഷം ആരംഭിക്കുമെന്നും സെപ്റ്റംബര്‍ ഒന്നിന് പി.ടി.എ യോഗം വിളിച്ച് ചേര്‍ക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വി.പി. സലിം, എന്‍.വി. മൊയ്തുണ്ണി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.